
'5 നകം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂ'; ഇടപെട്ട് ഹൈക്കോടതി; കിട്ടുമോ?
തിരുവനന്തപുരം : കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. ശമ്പള വിതരണ പ്രതിസന്ധിയിൽ ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ജീവനക്കാർക്ക് ശമ്പളം നൽകുന്ന എന്ന വിഷയത്തിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരിക്കുന്നവർ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ഒരു ദിവസം 8 കോടി എങ്കിലും വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുമെന്ന് കെ എസ് ആർ ടി സി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനം എടുക്കാതെ കെ എസ് ആര് ടി സിക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്നും കോടതി പരമാര്‍ശിച്ചു. സർവ്വീസ് നടത്തി കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു. കെ എസ് ആർ ടി സി യില്‍ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ശമ്പള വിതരണത്തിന് വേണ്ടി സര്‍ക്കാര്‍ ശക്തമായ നടപടികൾ സ്വീകരിക്കണം. കെ എസ് ആർ ടി സി വായ്പാ കുടിശികയായി നൽകാൻ ഉളള 12,100 കോടി രൂപയാണെന്ന് നേരത്തേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. അതേസമയം, കെ എസ് ആർ ടി സിയുടേതായി നിരത്തിൽ 5,255 ബസുകളാണ് ഓടുന്നതെന്നും 300 ബസുകൾ ഉപയോഗശൂന്യമായെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
'പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ'; വിദ്യാർത്ഥികളെ അഭിനന്ദിച്ചുളള മുഖ്യമന്ത്രിയുടെ കുറിപ്പ് വൈറൽ
എന്നാൽ, ജൂണ്‍ മാസം ആയിട്ടും കെ എസ് ആർ ടി സിയിൽ മെയ് മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായിട്ടില്ലെന്ന് ആക്ഷപവും ഉണ്ട്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. നിലവിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. സ്ഥിതി മുന്നോട്ട് പോയാൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിന്റെ മുന്നറിയിപ്പുണ്ട്.
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ
നിലവിൽ സി ഐ ടി യുവിന്റെ സമരം 15ാം ദിവസത്തിലേക്ക് കടന്നു. സമര ഭാഗമായി ഇന്നലെ കെ എസ് ആർ ടി സി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു. ഓഫീസിന് ഉളളിലേക്ക് ആരെയും കടത്തി വിടാത്ത രീതിയിൽ ആയിരുന്നു സി ഐ ടി യു സമരം നടന്നത്.