മറൈൻഡ്രൈവിൽ സമരം ചെയ്യുന്നതാണ് നല്ലത്! ക്യാമ്പസ് രാഷ്ട്രീയം; വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി...
പൊന്നാനി എംഇഎസ് കോളേജ് നൽകിയ ഹർജിയിൽ പോലീസ് റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിലപാട് ആവർത്തിച്ചത്.
Recommended Video

കൊച്ചി: ക്യാമ്പസുകളിൽ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ക്യാമ്പസുകളിലല്ല വിദ്യാർത്ഥികൾ സമരം ചെയ്യേണ്ടതെന്നും, മറൈൻ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങൾ സമരവേദിയാക്കുന്നതാണ് നല്ലതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പൊന്നാനി എംഇഎസ് കോളേജ് നൽകിയ ഹർജിയിൽ പോലീസ് റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിലപാട് ആവർത്തിച്ചത്. ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഇതാദ്യമായല്ല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും, അത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

15 വർഷത്തിനിടെ ഒട്ടേറെ തവണ ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ കോടതി വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അതിന്റെ ആവർത്തനം മാത്രമാണ് ഈ കേസിൽ പുറപ്പെടുവിച്ച ഉത്തരവെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളേജിന്റെ ഹർജിയിൽ എതിർകക്ഷിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി. കേസ് ഇനി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
കഴിഞ്ഞദിവസം എംഇഎസ് കോളേജിന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി നിർദേശം പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരവും സത്യഗ്രഹവും നടത്തുന്നവരെ പുറത്താക്കണമെന്നും, കലാലയങ്ങൾ പഠിക്കാനുള്ള സ്ഥലമാണെന്നുമാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടേണ്ടവർക്ക് പുറത്തുപോകാമെന്നും, സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കോളേജ് അധികൃതർക്ക് പുറത്താക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications