സലീം രാജില്‍ സിബിഐ അന്വേഷണത്തിന് കോടതി
കൊച്ചി:സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്ന് ഹൈക്കോടതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീം രാജ് നടത്തിയ തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും കോടതി വിലയിരുത്തി.
എറണാകുളംത്തും തിരുവനന്തപുരം ആയി സലീം രാജിന്റെ നേതൃത്വത്തില്‍ നടത്തിയത് 250 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഉന്നതരുടെ ഇടപെലുകള്‍ അന്വേഷിക്കേണ്ടി വരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.
തിരവന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജിലും എറണാകുളം ജില്ലയിലെ കളമശ്ശേരിയിലും ആണ് സലീം രാജിന്റെ നേതൃത്വത്തില്‍ ഭൂമി തട്ടിപ്പ് നടത്തിയത്. കടകം പള്ളി ഭൂമി ഇടപാടില്‍ അഡ്വാന്‍സ് ആയി നല്കിയ 20 കോടി രൂപ ആരാണ് നല്‍കിയതെന്ന് കണ്ടെത്തണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ഭൂമി തട്ടിപ്പുകളെക്കുറിച്ചും ഉള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് കൂട്ടുനിന്ന കാര്യം വ്യക്തമാക്കുന്നതാണ് നേരത്തെ വിജിലന്‍സ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട്.
ലാന്‍ഡ് റവന്യു കമ്മീഷണറായ ടിഒ സൂരജിന്റെ നടപടികളാണ് തട്ടിപ്പിന് വഴിവച്ചതെന്ന് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications