ഇതര സംസ്ഥാന ബസുകള്‍ക്ക് നികുതി; സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള ബസുകള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തര്‍ സംസ്ഥാന ബസുടമകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്ന് കേരളം വീണ്ടും നികുതി ഈടാക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി. നികുതി ഈടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നംവബര്‍ ഒന്ന് മുതല്‍ കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്ന് നികുതി ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ബസ് ഉടമകള്‍ കോടതിയെ സമീപിച്ചത്. ഇന്ത്യ മുഴുവന്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി നികുതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. എന്നാല്‍ സംസ്ഥാനം പ്രത്യേകമായി നികുതി പിരിക്കുന്നതില്‍ സാങ്കേതികമായി തടസമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
ഇത്തരത്തില്‍ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതിനാല്‍ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.അതേസമയം, ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നികുതി ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. മലയാളികളില്‍ ചിലര്‍ നികുതി കുറവുള്ള സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications