പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണ്ട; ഹൈക്കോടതി ഉത്തരവ്
ന്യൂഡല്‍ഹി; കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ജനുവരി 8,9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2019 ജനുവരി 8,9 തിയതികളിലാണ് സംസ്ഥാന സര്‍ക്കാരും ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. പണിമുടക്കിയ ഈ രണ്ട് ദിവസങ്ങള്‍ അവധിയായി കണക്കാക്കി ശമ്പളം നല്കാന് സര്‍ക്കാര്‍ പിന്നീട് ഉത്തരവിട്ടിരുന്നു.

ഇത്തരത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം അനുവദിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹൈക്കോടതി വ്യമാക്കി.
ആലപ്പുഴ സ്വദേശിയായ ജി ബാലഗോപാല്‍ നല്കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് കോതിയുടെ ഉത്തരവ്. ശമ്പളം നല്കിയിട്ടുണ്ടെങ്കില് തിരിച്ച് പിടിക്കണം. രണ്ട് മാസത്തിനുള്ളില്‍ ശമ്പളം തിരിച്ച് പിടിച്ച് കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കണം. രണ്ട് മാസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സാധാരണഗതിയില്‍ ഇത്തരം സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കുകയാണ് പതിവ്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ സമരമായിരുന്നു. അത്കൊണ്ടുതന്നെ സര്‍ക്കാരിന്റെ മൗനാനുവാദം സമരത്തിനുണ്ടായിരുന്നെന്ന് ഹരജിക്കാരന് ചൂണ്ടിക്കാട്ടി.
തൊഴിലാളികള്‍ ഉല്‍പ്പെടെയുള്ള ആളുകള്‍ കൂലി ഉപേക്ഷിച്ചുകൊണ്ട് രണ്ട് ദിവസം സമരം ചെയ്യുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഈ രണ്ടു ദിവസം അവധിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു. പൊതു സമൂഹത്തില്‍ ഇത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബാലഗോപാല്‍ പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications