കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കണ്ട; ഹൈക്കോടതി ഉത്തരവ്

Google Oneindia Malayalam News

‌ന്യൂഡല്‍ഹി; കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കേണ്ടതില്ലെന്ന്‌ ഹൈക്കോടതി. ജീവനക്കാര്‍ക്ക്‌ ശമ്പളം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി.ജനുവരി 8,9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക്‌ ശമ്പളം അനുവദിച്ച തീരുമാനമാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌.

വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 2019 ജനുവരി 8,9 തിയതികളിലാണ്‌ സംസ്ഥാന സര്‍ക്കാരും ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്‌. പണിമുടക്കിയ ഈ രണ്ട്‌ ദിവസങ്ങള്‍ അവധിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ പിന്നീട്‌ ഉത്തരവിട്ടിരുന്നു.

high court

ഇത്തരത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ശമ്പളം അനുവദിക്കുന്നത്‌ ഭരണഘടന വിരുദ്ധമാണെന്നും ഹൈക്കോടതി വ്യമാക്കി.
ആലപ്പുഴ സ്വദേശിയായ ജി ബാലഗോപാല്‍ നല്‍കിയ പൊതു താത്‌പര്യ ഹര്‍ജിയിലാണ്‌ കോതിയുടെ ഉത്തരവ്‌. ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ച്‌ പിടിക്കണം. രണ്ട്‌ മാസത്തിനുള്ളില്‍ ശമ്പളം തിരിച്ച്‌ പിടിച്ച്‌ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കണം. രണ്ട്‌ മാസത്തിന്‌ ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സാധാരണഗതിയില്‍ ഇത്തരം സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയാണ്‌ പതിവ്‌. എന്നാല്‍ ഇത്‌ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ സമരമായിരുന്നു. അത്‌കൊണ്ടുതന്നെ സര്‍ക്കാരിന്റെ മൗനാനുവാദം സമരത്തിനുണ്ടായിരുന്നെന്ന്‌ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
തൊഴിലാളികള്‍ ഉല്‍പ്പെടെയുള്ള ആളുകള്‍ കൂലി ഉപേക്ഷിച്ചുകൊണ്ട്‌ രണ്ട്‌ ദിവസം സമരം ചെയ്യുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഈ രണ്ടു ദിവസം അവധിയായി കണക്കാക്കണമെന്ന്‌ ആവശ്യപ്പെട്ടു. പൊതു സമൂഹത്തില്‍ ഇത്‌ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്‌ ബാലഗോപാല്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്‌.

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

English summary
high court says to cut the salary of government employees in the national protest days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X