കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേച്ചീ ഒരു ഫുള്ള്..... ഇനി ബീവറേജസില്‍ ഇങ്ങനേയും കേള്‍ക്കാം....

ബീവറേജസ് ഔട്ടലെറ്റുകളില്‍ സ്ത്രീകളെ നിരോധിക്കുന്നതിനുണ്ടായിരുന്ന വിലക്ക് ഹൈക്കോടതി നീക്കി.

  • By Sreenath
Google Oneindia Malayalam News

കൊച്ചി: മദ്യപിക്കുന്ന സ്ത്രീകള്‍ നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ അത്ഭുതത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന അപൂര്‍വ്വ ജനുസുകളാണല്ലോ... അപ്പോള്‍ പിന്നെ ബീവറേജസ് കോര്‍റേഷന്‍റെ ഔട്ടലെറ്റിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന സ്ത്രീകളോ

ബീവറേജസിലെ ക്യൂവില്‍ സ്ത്രീകള്‍ ക്യൂ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ അത്ഭുതമെന്നവണ്ണം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടാറുണ്ട്. അതെന്താ ബീവറേജസില്‍ സ്ത്രീകള്‍ക്കു വിലക്കുണ്ടോ. ഉണ്ടായിരുന്നു എന്നാണ് ആ ചോദ്യത്തിനുള്ള ഉത്തരം

ആ വിലക്ക് പക്ഷേ ബീവറേജസിലെ ക്യൂവിലായിരുന്നില്ല. ബീവറേജസ് ഔട്ടലെറ്റുകളില്‍ സ്ത്രീ ജീവനക്കാരെ നിയമിക്കുന്നതിനായിരുന്നു. ആ വിലക്ക് ഹൈക്കോടതി നീക്കം ചെയ്തിരിക്കുകയാണ്.

ചേച്ചീ... ഒരു ഫുള്ള്...

ചേട്ടാ... ഒരു ഫുള്ള് എന്നതാണു ബീവറേജസ് ഔട്ടലെറ്റിലെ പതിവു രീതിയെങ്കില്‍ ഇനിയതുമാറ്റി ചേച്ചീ... ഒരു ഫുള്ള് എന്നാക്കാം. ഹൈക്കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് ബീവറേജസ് ഔട്ടലെറ്റുകളില്‍ കാഷ്യര്‍മാരായും ഹെല്‍പര്‍മാരായും ഇനി സ്ത്രീകളേയും നിയമിക്കണം.

സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവും

ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ക്കു നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ ആക്ടിലേയും വിദേശമദ്യ ആക്ടിലേയും വ്യവസ്ഥകള്‍ സ്ത്രീ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹൈക്കോടതി പറഞ്ഞു. തുല്യ നീതി ഉറപ്പാക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ 14ന്‍റേയും ലിംഗ സമത്വം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 15ന്‍റേയും ലംഘനമാണിതെന്നും കോടതി. ബീവറേജസ് കോര്‍പറേഷനിലെ സ്ത്രീ നിയമന നിരോധനം നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമനം നല്‍കണം

ബീവറേജസിലെ പ്യൂണ്‍, ഹെല്‍പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ആറു സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കോടതി നിര്‍ദേശം. അര്‍ഹരായവര്‍ക്കു സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമനം നല്‍കണമെന്നാണു നിര്‍ദേശം. നിയമനം ഔട്ടലെറ്റുകളിലോ ഓഫീസിലോ എന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

നിയമനങ്ങള്‍ പുനഃക്രമീകരിക്കണം

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിലവിലെ നിയമനങ്ങള്‍ പുനഃക്രമീകരിക്കണമെന്നും ഒരു മാസത്തിനുള്ളില്‍ റാങ്ക് ലിസ്റ്റില്‍ ആവശ്യമായ മാറ്റങ്ങള്‍വരുത്തണമെന്നുമാണു നിര്‍ദേശം. റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പുരുഷന്മാര്‍ക്കും നിയമനം നല്‍കിയെന്നും നിയമനം പുനഃക്രമകരിച്ചാല്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്നുമുളള ബീവറേജസ് കോര്‍പറേഷന്‍റെ വാദം കോടതി തള്ളി.

പ്രശ്‌നം അതുകൊണ്ടും അവസാനിക്കില്ല

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച മുഴുവന്‍ സ്ത്രീകളേയും നിയമിച്ചേ മതിയാകൂ. പക്ഷേ പ്രശ്‌നം അതുകൊണ്ടും അവസാനിക്കില്ല. പുരുഷന്മാരായതിനാല്‍ മാത്രം സ്ത്രീകളെ മറികടന്നു നിയമനം നേടിയവരുടെ ജോലി നഷ്ടപ്പെട്ടും. ഈ നിയമനങ്ങള്‍ പുനഃക്രമീകരിക്കേണ്ടിവരും. പലരും പരാതിയുമായി കോടതിയെത്തന്നെ സമീപിക്കും വീടുകളില്‍ സ്ത്രീ പുരുഷ സംഘര്‍ഷങ്ങള്‍ക്കു കാരണമായിരുന്ന ബീവറേജസ് കോര്‍പറേഷന്‍ തന്നെ സ്ത്രീ പുരുഷ സംഘര്‍ഷത്തിന്‍റെ വേദിയാകുമെന്നു ചുരുക്കം.

English summary
In a new verdict High Court said that women are eligible to be appointed in beverages outlets. And the court directed the corporation to appoint all eligible candidates without considering whether he or she.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X