മീഡിയ റൂം തുറക്കുന്നതില്‍ എതിര്‍പ്പുണ്ട്: മാധ്യമ-അഭിഭാഷക പ്രശ്നം പരിഹരിക്കുന്നതിന് സമയം വേണം
ദില്ലി: ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ ചില എതിര്‍പ്പുകളുണ്ടെന്ന് ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുളള പ്രശ്നം പരിഹരിക്കാന്‍ നാലാഴ്ച സമയം വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ ഒരു കോടതികളിലും വിലക്കില്ലെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു.
മാധ്യമവിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ വിശദീകരണം. പത്രപ്രവര്‍ത്തക യൂണിയിന് നല്കിയ ഹര്‍ജി നവംബര്‍ ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു്. പത്രപ്രവര്‍ത്തക യൂണിയന് നല്കിയ കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

മീഡിയാ റൂം തുറക്കുന്ന കാര്യത്തിലെ എതിര്‍പ്പുകള്‍ പരിഹരിക്കുന്നതിനും വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി ആര്‍ക്കും എതിരല്ലെന്നും പ്രശ്നപരിഹാരമാണ് ലക്ഷ്യമെന്നും യൂണിയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ പറഞ്ഞു.
പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന് വി ഗിരി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വരുന്നതിന് ഇപ്പോള്‍ തടസ്സങ്ങളില്ല. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ പക്ഷെ, ചില എതിര്‍പ്പുകളുണ്ട്. അത് പരിഹരിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു.
മീഡിയാ റൂം മാധ്യമങ്ങള്‍ക്ക് നല്കുന്ന ഒരു സൗകര്യമല്ലേ, അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും തുടര്‍ന്ന് കോടതി ചോദിച്ചു.
ജൂലായ് 19നാണ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് അഭിഭാഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തത്. കോടതികളില്‍ മാധ്യമവിലക്കില്ലെന്ന് പറയുമ്പോഴും ഇപ്പോഴും മാ്ധ്യമപ്രവര്ത്തകര് ആക്രമിക്കപ്പെടുകയാണ്.
മുഖ്യമന്ത്രി പിണറായി വിജന്, ഗവര്‍ണര്‍ പി സദാശിവം തുടങ്ങി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ പ്രശ്നത്തില്‍ ഇടപെട്ടിട്ടും മാധ്യമപ്രവര്‍ത്തകരെ കോടതികളിലേക്ക് പ്രവേശിപ്പിക്കാന്‍ അഭിഭാഷകര്‍ തയ്യാറാകുന്നില്ല. കായികമായി ആക്രമിക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ മാസങ്ങളായി കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകാറില്ല. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ജില്ലാകോടതിയലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷക ഗുണ്ടകള്‍ കയ്യേറ്റം ചെയ്തിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications