Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് കത്തയച്ച് ഹൈക്കോടതി

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് കാണിച്ച് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചത്. ശമ്പളം പിടിക്കുന്നതിൽ നിന്ന് ​ചീഫ് ജസ്റ്റിസിനേയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് കത്തിൽ പറയുന്നു.

ഏപ്രിൽ മുതൽ അ‌ഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ കത്ത്. ജഡ്ജിമാർക്ക് ഭരണഘടനാപരമായ അ‌വകാശങ്ങളുണ്ടെന്നും അ‌തിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. അതേസമയം ഹൈക്കോടതിയിലെ മറ്റ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംബന്ധിച്ച് കത്തിൽ പ്രത്യേക പരാമർശങ്ങൾ ഇല്ല.

kerala-11-15103

ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ സർവ്വീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച സർക്കാർ ഉത്തരവ് താത്കാലികമായി കോടതി സ്റ്റേ ചെയ്തു. എന്നാൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യത്തില്‍ അനുമതി നല്‍കി.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് അനുമതി നൽകിയത്. ഇത് പ്രകാരം ദുരന്തം ഉണ്ട് എന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന സ്ഥാനപങ്ങളിലെ വേതനം പറ്റുന്നവര്‍ എന്നിവരുടെയെല്ലാം 25 ശതമാനം വരെ മാറ്റിവെക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകും. ശമ്പളം എപ്പോൾ തിരിച്ച് നൽകും എന്നത് സംബന്ധിച്ച് ആറ് മാസത്തിനുള്ളിൽ സർക്കാർ നിലപാട് അറിയാച്ചാൽ മതി.ഓര്‍ഡനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ പ്രാബല്യത്തില്‍
വരും.

Recommended Video

cmsvideo
    Pinarayi vijayan about salary deduction of government employees

    ഹൈക്കോടതി തിരുമാനം പൂർണമായി അംഗീകരിച്ച് കൊണ്ടുള്ളതാണ് സർക്കാർ തിരുമാനം എന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. ശമ്പളം പിടിക്കാനുള്ള നടപടി നിയമപരമല്ലെന്നായിരുന്നു ഹൈകോടതി പറഞ്ഞത്. അത് നിയമപരമാക്കാനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്. നിലവിലെ പ്രതിസന്ധിയെ കുറിച്ച് പ്രതിപക്ഷത്തിന് ധാരണ വന്നിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+