കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് കത്തയച്ച് ഹൈക്കോടതി

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് കാണിച്ച് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചത്. ശമ്പളം പിടിക്കുന്നതിൽ നിന്ന് ​ചീഫ് ജസ്റ്റിസിനേയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് കത്തിൽ പറയുന്നു.

ഏപ്രിൽ മുതൽ അ‌ഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ കത്ത്. ജഡ്ജിമാർക്ക് ഭരണഘടനാപരമായ അ‌വകാശങ്ങളുണ്ടെന്നും അ‌തിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. അതേസമയം ഹൈക്കോടതിയിലെ മറ്റ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംബന്ധിച്ച് കത്തിൽ പ്രത്യേക പരാമർശങ്ങൾ ഇല്ല.

kerala-11-15103

ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ സർവ്വീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച സർക്കാർ ഉത്തരവ് താത്കാലികമായി കോടതി സ്റ്റേ ചെയ്തു. എന്നാൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യത്തില്‍ അനുമതി നല്‍കി.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് അനുമതി നൽകിയത്. ഇത് പ്രകാരം ദുരന്തം ഉണ്ട് എന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന സ്ഥാനപങ്ങളിലെ വേതനം പറ്റുന്നവര്‍ എന്നിവരുടെയെല്ലാം 25 ശതമാനം വരെ മാറ്റിവെക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകും. ശമ്പളം എപ്പോൾ തിരിച്ച് നൽകും എന്നത് സംബന്ധിച്ച് ആറ് മാസത്തിനുള്ളിൽ സർക്കാർ നിലപാട് അറിയാച്ചാൽ മതി.ഓര്‍ഡനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ പ്രാബല്യത്തില്‍
വരും.

Recommended Video

cmsvideo
Pinarayi vijayan about salary deduction of government employees

ഹൈക്കോടതി തിരുമാനം പൂർണമായി അംഗീകരിച്ച് കൊണ്ടുള്ളതാണ് സർക്കാർ തിരുമാനം എന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. ശമ്പളം പിടിക്കാനുള്ള നടപടി നിയമപരമല്ലെന്നായിരുന്നു ഹൈകോടതി പറഞ്ഞത്. അത് നിയമപരമാക്കാനാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്. നിലവിലെ പ്രതിസന്ധിയെ കുറിച്ച് പ്രതിപക്ഷത്തിന് ധാരണ വന്നിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ട്രംപിന്റെ നാട്ടില്‍ നിന്ന് അമിത് ഷായ്ക്കും യോഗിക്കും വിമര്‍ശനം!..മറുപടിയുമായി ഇന്ത്യ; പുതിയ വിവാദംട്രംപിന്റെ നാട്ടില്‍ നിന്ന് അമിത് ഷായ്ക്കും യോഗിക്കും വിമര്‍ശനം!..മറുപടിയുമായി ഇന്ത്യ; പുതിയ വിവാദം

വയനാട്ടിലേക്ക് വീഡിയോ കോൺഫറൻസ് വഴി രാഹുലെത്തി, പരാതിപ്രവാഹം, രാഹുലിന്റെ മറുപടി ഇങ്ങനെ!വയനാട്ടിലേക്ക് വീഡിയോ കോൺഫറൻസ് വഴി രാഹുലെത്തി, പരാതിപ്രവാഹം, രാഹുലിന്റെ മറുപടി ഇങ്ങനെ!

'അവള്‍ എന്നും ഗര്‍ഭാവസ്ഥയിലാണ്; അവന്‍ കന്നുകാലിയെ പോലെയാണ് പെരുമാറുന്നത്'; അമലപോളിന്റെ കുറിപ്പ്'അവള്‍ എന്നും ഗര്‍ഭാവസ്ഥയിലാണ്; അവന്‍ കന്നുകാലിയെ പോലെയാണ് പെരുമാറുന്നത്'; അമലപോളിന്റെ കുറിപ്പ്

English summary
High court sent letter to kerala govt regarding judges salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X