കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജനെതിരേ എന്തിന് കേസെടുത്തു? സര്‍ക്കാരിനു കോടതിയുടെ ശകാരം...

നിലനില്‍ക്കാത്ത കേസ് എന്തിന് എടുത്തുവെന്ന് കോടതി

  • By Sooraj
Google Oneindia Malayalam News

കൊച്ചി: തന്നെ വേട്ടയാടിയ ബന്ധുനിയമനക്കേസില്‍ നിന്നു മുന്‍ മന്ത്രി ഇ പി ജയരാജന് ഒടുവില്‍ മോചനം. കേസ് റദ്ദാക്കുന്നതായി ഹൈക്കോടതി അറിയിച്ചു. ജയരാജന്റെ മന്ത്രിസ്ഥാനം വരെ നഷ്ടമാക്കിയ വിവാദത്തില്‍ കഴമ്പില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് കോടതി കേസ് റദ്ദാക്കിയത്. നിലനില്‍ക്കാത്ത കേസാണിത്. അത്തരത്തിലുള്ള കേസുകള്‍ എന്തിനാണ് എടുക്കുന്നതെന്നു ചോദിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയെ അറിയിച്ചിരുന്നു.

1

വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവും കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ച് ജയരാജന്‍ ഉത്തരവ് ഇറക്കിയതാണ് വിവാദമായി മാറിയത്.

2

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

English summary
High court slams govt in EP Jayarajan case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X