പിങ്ക് പൊലീസിൻ്റെ പരസ്യവിചാരണ; ഇവർ ഒരു അമ്മയാണോ? ഖേദം പ്രകടിപ്പിക്കാത്തത് സങ്കടകരം: കോടതി
തിരുവനന്തപുരം: ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പരസ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥർ കുട്ടിയോട് മാപ്പുപറയാൻ തയ്യാറാകാത്തത് കാക്കിയോടുള്ള അഹങ്കാരം കൊണ്ടാണോയെന്നും കോടതി ചോദിച്ചു.
ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ? പൊലീസ് ഇത്തരത്തിൽ പെരുമാറുന്നതു കൊണ്ടാണ് ഇവിടെ ആത്മഹത്യകൾ വരെ ഉണ്ടാകുന്നതെന്നും കോടതി വിമർശനരൂപേണ പറഞ്ഞു. സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷൻ ബാലനീതി വകുപ്പ് പ്രകാരം ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.
പിങ്ക് പൊലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണെന്ന് പറഞ്ഞ കോടതി ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസുകാരിയുടെ ചുമതലയാണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു. സംഭവത്തിൽ ഇനിയും കുട്ടിയോട് ക്ഷമാപണം നടത്താൻ ഉദ്യോഗസ്ഥ തയ്യാറായില്ല.

ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ? പൊലീസ് ഇത്തരത്തിൽ പെരുമാറുന്നതു കൊണ്ടാണ് ഇവിടെ ആത്മഹത്യകൾ വരെ ഉണ്ടാകുന്നതെന്നും കോടതി വിമർശിച്ചു. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച കോടതി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നാണ് നിരീക്ഷിച്ചത്. സംഭവം അങ്ങേയറ്റം വേദനാജനകവും സങ്കടകരമാണെന്നും കോടതി പറഞ്ഞു.
ഐഎസ്ആർഒയുടെ കൂറ്റൻ ടാങ്കറുകൾ ആറ്റിങ്ങലിലെത്തിയപ്പോൾ അത് കാണാനായി എത്തിയ അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി നടുറോഡിൽ വിചാരണ ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി പിങ്ക് പൊലീസ് ചുമതലയിൽ നിന്ന് പിന്നീട് അവരെ നീക്കി.
പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും പരസ്യമായി വിചാരണ ചെയ്തത് അംഗീകരിക്കാനാകില്ലെന്നും ബാലിക കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. നേരത്തെ ബാലാവകാശ കമ്മീഷൻ ബാലനീതി വകുപ്പ് പ്രകാരം ഉദ്യോഗസ്ഥക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications