അഴിമതിക്കേസ്; മുൻ മന്ത്രി അനൂപ് ജേക്കബിനെതിരെ കേസെടുക്കില്ല, ഉപയോഗിച്ചത് നിയമാനുസൃത അധികാരം!
കൊച്ചി: മുൻ മന്ത്രി അനുപ് ജേക്കബിനെതിരെ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. അനൂപ് ജേക്കബിനെതിരെ റേഷൻ അഴിമതി ആരോപിച്ച് വിജിലൻസ്കേസെടുത്തിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്.
റേഷൻ കടയുടമയുടെ പരാതിയിൽ ക്രമക്കേടാരോപിച്ച് റേഷൻ കടയുടെ ലൈസൻസ് സസ്പെന്റ് ചെയ്ത സപ്ലൈ ഓഫീസറുടെ ഉത്തരവ് സ്റ്റേ ചെയ്തതിനാണ് വിജിലൻസ് അനൂപ് ജേക്കബിന് എതിരെ കേസെടുത്തത്. മുൻമന്ത്രി നിയമാനുസൃതം ഉള്ള അധികാരമാണ് വിനിയോഗിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരന് മുൻമന്ത്രിക്കെതിരെ എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ സമർപ്പിക്കാം. ഒരാഴ്ചക്കകം വിജിലൻസ് കോടതിയിൽ റിപ്പോർട് നൽകണമെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന അനുപ് ജേക്കബിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്. അതേസമയം റേഷൻ പഞ്ചസാര വിതരണം നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടി ജനവഞ്ചനയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ ആരോപിച്ചു. കേന്ദ്രസർക്കാർ സബ്സിഡി പിൻവലിച്ചതിന്റെ പേരിലാണു പഞ്ചസാര വിതരണം നിർത്തലാക്കിയത്.
പഞ്ചസാര സംഭരിച്ചു റേഷൻകടകൾ വഴി സബ്സിഡി നിരക്കിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യണം. റേഷൻകടകൾ വഴി സബ്സിഡി നിരക്കിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യണം. ഉദ്യോഗസ്ഥതലത്തിലെ പോരാണു സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിനു കാരണം. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications