കേരളത്തിന് 'പരാതിഭ്രാന്ത്'; കുഴപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്ന് ഹൈക്കോടതി!!
കൊച്ചി: കേരളത്തിൽ 'പരാതിഭ്രാന്താണെന്നും', പരാതി നല്ഡകുക എന്ന ഒരു പ്രവണതയായി മാറിയിരിക്കുകയാണെന്നും ഹൈക്കോടതി. കുഴപ്പക്കാർക്ക് അവാർഡ് നൽകാൻ വരെ ആളുണ്ടെന്ന് കോടതി. മാധ്യമങ്ങൾ ഇക്കൂട്ടരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം അഴിതിയാണെന്ന പരാതിയിൽ മന്ത്രിസഭാ തീരുമാനത്തിനെതിരെ വിജിലൻസിന് കേസെടുക്കാമോ എന്നതിന്റെ നിയമവശം പരിശോദിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി എന്‍.ശങ്കര്‍ റെഡിയുടെ സ്ഥാനക്കയറ്റം വിജിലന്‍സ് പരിശോധിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സര്‍ക്കാരിന്റെ അധികാരപരിധിയില്‍പെടുന്ന കാര്യമാണെന്നും, ഇത് അന്വേഷിക്കുന്ന വിജിലന്‍സ് നടപടി അപക്വമാണെന്നും കോടതി പറഞ്ഞു.

ശങ്കര്‍ റെഡിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത് പഴയ സര്‍ക്കാരായിരുന്നു. തീരുമാനത്തെ പുതിയ സര്‍ക്കാരും അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരെ വിജിന്‍സില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും വിജിലന്‍സ് ത്വരിത പരിശോധന നടത്തി നിയമനം ചട്ടവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്തായിരുന്നു രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications