കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ സ്ഥലത്ത് വയോജന മന്ദിരം പണിയാനുള്ള നീക്കത്തിന് ഹൈക്കോടതി സ്റ്റേ

Google Oneindia Malayalam News

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭ ഹോസ്ദുര്‍ഗ് ഗവഎച്ച്എസ്എസിന്റെ കളിസ്ഥലം കയ്യേറി വയോജന വിശ്രമ മന്ദിരം പണിയാനുള്ള ശ്രമം നിര്‍ത്തിയ കേരള ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാഞ്ഞങ്ങാട് ശാഖ പ്രസിഡണ്ട് ഡോ ടിവി പത്മനാഭന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വയോജനമന്ദിരം കെട്ടുന്നതിനെതിരെ സംഘടന ഹൈക്കോടതിയേ സമീപിച്ചതിനേ തുടര്‍ന്നാണ് സ്‌റ്റേലഭിച്ചത്.

കാസർകോട് കുമ്പളയില്‍ വന്‍ കഞ്ചാവു വേട്ട; നാലംഗ സംഘം പിടിയില്‍കാസർകോട് കുമ്പളയില്‍ വന്‍ കഞ്ചാവു വേട്ട; നാലംഗ സംഘം പിടിയില്‍

കുട്ടികളുടെ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് മേല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. 1980 ല്‍ ഹോസ്ദുര്‍ഗ് ഗവ യുപി സ്‌ക്കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തിയപ്പോള്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ കലക്ടര്‍ പതിച്ചു നല്‍കിയതാണ് രണ്ട് ഏക്കര്‍ വരുന്ന കളിസ്ഥലം. ഇവിടെ സ്‌കൂളിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെ യോ അറിവോ സമ്മതമോ ഇല്ലാതെ 2016ല്‍ കാഞ്ഞങ്ങാട് നഗരസഭ 30 ലക്ഷം രുപ ചിലവില്‍ വയോജന വിശ്രമ മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

kerala-high-court

വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമി വിദ്യാഭ്യാസേതര ആവശ്യത്തിനായി ഉപയോഗിക്കരുത് എന്ന നിയമവും കോടതി വിധിയും നിലനില്‍ക്കേയാണ് നഗരസഭയുടെ ഈ തീരുമാനം.ഐ.എ.പിയുടെ പരാതിയെ തുടര്‍ന്ന് 2017 ഏപ്രിലില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍ത്തിവെച്ചിരുന്നു. ആര്‍.ഡി.ഒ. സ്ഥലം മാറിയപ്പോള്‍ ആ വര്‍ഷം നവംബറില്‍ വീണ്ടും സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിര്‍മ്മാണം ആരംഭിച്ചു. ആര്‍.ഡി.ഒ.യ്ക്ക് പരാതി നല്‍കിയതിനേ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെച്ചു. നിയമ തടസങ്ങള്‍ മാറികിട്ടാന്‍ നഗരസഭ ചെയര്‍മാന്‍ കളിക്കാന്‍ വരുന്നവരുടെ സൗകര്യത്തിനായി കെട്ടിടം എന്ന് പറഞ്ഞ് അപേക്ഷയില്‍ അവതരിപ്പിച്ചു. ഈ അപേക്ഷ പ്രകാരം വിദ്യാഭ്യാസ സെക്രട്ടറി കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ്, വസ്ത്രം മാറാനുള്ള മുറി, യോഗ പരിശീലനം എന്നിവക്കായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കി.

ഈ ഉത്തരവി ല്‍ വയോജന വിശ്രമമന്ദിരത്തേക്കുറിച്ചോ പ്രൊജക്ട് റിപോര്‍ട്ടില്‍ കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റിയും പരാമര്‍ശമില്ല. കുട്ടികളുടെ കളിസ്ഥലത്ത് കുട്ടികള്‍ക്ക് എന്ന പേരില്‍ വയോജന വിശ്രമ മന്ദിരം കെട്ടി കളിസ്ഥലം ഇല്ലാതാക്കുന്ന നഗരസഭയുടെ നടപടിയില്‍ കോടതി എടുത്ത ഉത്തരവ് അഭിനന്ദനീയമാണെന്നും പൊതു ഇടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്ത സമ്മേനെത്തില്‍ ഐ.എ.പി.കാഞ്ഞങ്ങാട് ശാഖ വൈസ് പ്രസിഡണ്ട് ഡോ.അഭിലാഷ്, ഡോ.ജിതേന്ദ്ര റായ് സംബന്ധിച്ചു.

രാജ്യപുരോഗതിയുടെ അടിസ്ഥാനം സാമ്പത്തിക പരിഷ്‌കരണം ഡോ ജി ഗോപകുമാര്‍രാജ്യപുരോഗതിയുടെ അടിസ്ഥാനം സാമ്പത്തിക പരിഷ്‌കരണം ഡോ ജി ഗോപകുമാര്‍

English summary
high court stay on school place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X