കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീസ് സ്‌കൂളിന് ആശ്വാസം; രണ്ടു കേസുകള്‍ക്ക് സ്റ്റേ, എംഎം അക്ബര്‍ ജയിലില്‍ തന്നെ

അക്ബറിനെ കൂടാതെ സ്‌കൂളുമായി ബന്ധപ്പെട്ട നാല് പേരും കേസില്‍ പ്രതികളാണ്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരായ രണ്ട് എഫ്‌ഐആറുകള്‍ക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കി. കൊട്ടിയത്തും കാട്ടൂരും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ക്കാണ് സ്റ്റേ. എന്നാല്‍ പാലാരിവട്ടം പോലീസ് എടുത്ത കേസില്‍ നടപടികള്‍ തുടരും. സ്‌കൂള്‍ എംഡി എംഎം അക്ബര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. സ്‌കൂളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അക്ബര്‍ ജയിലിലാണ്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തില്‍ ഇദ്ദേഹം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്....

ഒരാഴ്ചത്തേക്ക് മാത്രം

ഒരാഴ്ചത്തേക്ക് മാത്രം

കൊല്ലം ജില്ലയിലെ കൊട്ടിയത്തും തൃശൂര്‍ ജില്ലയിലെ കാട്ടൂരും പീസ് സ്‌കൂളിനെതിരേ കേസെടുത്തിട്ടുണ്ട്. ഈ എഫ്‌ഐആറുകളാണ് കോടതി സ്‌റ്റേ ചെയ്തത്. ഒരാഴ്ചത്തേക്ക് മാത്രമാണ് സ്‌റ്റേ.

15ന് വീണ്ടു പരിഗണിക്കും

15ന് വീണ്ടു പരിഗണിക്കും

സ്‌കൂള്‍ എംഡിയും നിച്ച്ഓഫ് ട്രൂത്ത് ഡയറക്ടറുമായ എംഎം അക്ബര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസ് കോടതി 15ന് വീണ്ടു പരിഗണിക്കും. എംഎം അക്ബര്‍ ഇപ്പോള്‍ ജയിലിലാണ്.

വിദേശ ബന്ധം

വിദേശ ബന്ധം

അക്ബറിന്റെ ജാമ്യാപേക്ഷ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിദേശ ബന്ധം അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് അക്ബര്‍ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്നു

മതസ്പര്‍ദ്ധ വളര്‍ത്തുന്നു

ഐസിസ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമയിട്ടാണ് പീസ് സ്‌കൂളിനെതിരേയും അക്ബറിനെതിരേയും പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകമാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത് എന്നാണ് ആരോപണം.

മറ്റ് നാല് പേരും പ്രതികള്‍

മറ്റ് നാല് പേരും പ്രതികള്‍

അക്ബറിനെ കൂടാതെ സ്‌കൂളുമായി ബന്ധപ്പെട്ട നാല് പേരും കേസില്‍ പ്രതികളാണ്. പ്രമുഖ വ്യവസായികളായ മൂന്ന് ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും പ്രിന്‍സിപ്പലുമാണ് മറ്റു പ്രതികള്‍. സ്‌കൂളിലെ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് കേസിനാധാരമായ ഭാഗമുള്ളത്.

യാത്രയ്ക്കിടെ

യാത്രയ്ക്കിടെ

ഓസ്‌ട്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണ് അക്ബറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേരളാ പോലീസിന് കൈമാറുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റെ ചെയ്തു. പിന്നീട് അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഇപ്പോള്‍ ്അക്ബര്‍ ജയിലിലാണ്.

പരശുറാം എക്‌സ്പ്രസില്‍ പാമ്പ്; ഭയന്നുനിലവിളിച്ച് യാത്രക്കാര്‍, സീറ്റില്‍ ചമ്രംപടിഞ്ഞിരുന്ന് യാത്ര!!പരശുറാം എക്‌സ്പ്രസില്‍ പാമ്പ്; ഭയന്നുനിലവിളിച്ച് യാത്രക്കാര്‍, സീറ്റില്‍ ചമ്രംപടിഞ്ഞിരുന്ന് യാത്ര!!

മുഹമ്മദ് ഷമിക്ക് പാകിസ്താനി യുവതികളുമായി ബന്ധം; ദുബായ് ഹോട്ടലില്‍ താമസം, നഷ്ടമായത് കോടികള്‍മുഹമ്മദ് ഷമിക്ക് പാകിസ്താനി യുവതികളുമായി ബന്ധം; ദുബായ് ഹോട്ടലില്‍ താമസം, നഷ്ടമായത് കോടികള്‍

സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍

English summary
High Court Stayed FIRs against Peace School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X