കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന് തിരിച്ചടി, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു!വിശദമായ വാദം കേൾക്കും

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹൈസ്‌ക്കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്മേലുളള തുടര്‍ നടപടികള്‍ നിര്‍ത്തി വെക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

''അതേ, കുഞ്ഞാലികുട്ടിയല്ല, പിണറായി വിജയനാണ് മുഖ്യമന്ത്രി''അതേ, കുഞ്ഞാലികുട്ടിയല്ല, പിണറായി വിജയനാണ് മുഖ്യമന്ത്രി".. ഫിറോസിനെ വലിച്ച് കീറി പിവി അൻവർ

ഒരു കൂട്ടം അധ്യാപകരും എന്‍എസ്എസും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. പിന്നീട് കേസില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. അത് വരെയാണ് സ്‌റ്റേ നിലനില്‍ക്കുക.

hc

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചയ്ക്ക് തയ്യാറല്ലായിരുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവെയാണ് അധ്യാപക സംഘടനകള്‍ അടക്കമുളളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളായ എച്ച്എസ്ടിഎ, കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ എന്നീ സംഘടനകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് മുന്നില്‍ കൊണ്ടുവരുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നിയമത്തിന് അതീതമാണ് എന്നാണ് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ച നടത്താതെ പദ്ധതി അടിച്ചേല്‍പ്പിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

English summary
High Court stayed the implementation of Khader committee report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X