കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്റ്റേ; 1850 പേരെ സ്ഥിരപ്പെടുത്താനുളള നീക്കം തടഞ്ഞു

Google Oneindia Malayalam News

എറണാകുളം: കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. താല്‍ക്കാലിക/കരാര്‍ അടിസ്ഥനത്തില്‍ ജോലി ചെയ്യുന്ന 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സ്റ്റേ ചെയ്തത്. പി എസ് സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. അതേസമയം സ്ഥിരപ്പെടുത്താനുള്ള തീരുമാനമില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തി.

മട്ടന്നൂര്‍ മണ്ഡല പരിചയം; 1957 ല്‍ തുടങ്ങുന്ന ചരിത്രം, ആകെയുണ്ടായത് 4 തിരഞ്ഞെടുപ്പും 2 എംഎല്‍എമാരുംമട്ടന്നൂര്‍ മണ്ഡല പരിചയം; 1957 ല്‍ തുടങ്ങുന്ന ചരിത്രം, ആകെയുണ്ടായത് 4 തിരഞ്ഞെടുപ്പും 2 എംഎല്‍എമാരും

ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാറിന്‍റെയും ബാങ്കിന്‍റേയും വിശദീകരണം തേടിയിരുന്നു. പുതുതായി രൂപീകരിച്ച കേരള ബാങ്കില്‍ ചീഫ് എക്സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനം പി എസ് സി വഴിയാണ് നടത്തേണ്ടതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിയായ എംകോ ബിരുദധാരി എം ലിജിത്താണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചത്.

hig court

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

പിഎസ്‌സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്കു യോഗ്യതയുണ്ടെന്നാണ് ലിജിത്ത് ഹര്‍ജിയിലൂടെ വ്യക്തമാക്കുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി (കെസിഎസ്) നിയമത്തിന്റെ ലംഘനമാണെന്നും ലിജിത്തിന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കായംകുളം ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുക്കുമോ, വീണ്ടും പ്രതിഭ-ലിജു പോരാട്ടത്തിന് സാധ്യത; മണ്ഡല പരിചയംകായംകുളം ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുക്കുമോ, വീണ്ടും പ്രതിഭ-ലിജു പോരാട്ടത്തിന് സാധ്യത; മണ്ഡല പരിചയം

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
കൂടുതല്‍ പേരുടെ ഫലം ഇനിയും വരാനുണ്ട് | Oneindia Malayalam

English summary
High Court stays appoinment of 1850 contract staff as permenant in kerala Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X