കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്‍ക്കാലിക നിയമനം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ആയിരണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കിക്കൊണ്ടാണ് സി പി എം നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കിയതും അവരെ സ്ഥിരപ്പെടുത്തിയതും.

ramesh

ഉമാദേവിക്കേസിലുണ്ടായ സുപ്രിം കോടതി വിധിയുടെ നഗ്‌നമായ ലംഘനം കുടിയായിരുന്നു ഇത്. ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ നോക്കുകുത്തിയാക്കി മാറ്റി രാഷ്ട്രീയ - വ്യക്തിപരിഗണന വച്ച്് നൂറുക്കണക്കിനാളുകള്‍ക്കാണ് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയത്. പബ്ളിക്ക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷകളുടെ എല്ലാ പ്രധാന്യവും പരിശുദ്ധിയും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വവും ഈ സര്‍ക്കാരിനാണ്. പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പര്‍ പോലും സി പിഎം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ചോര്‍ന്ന് കിട്ടുകയും ചെയ്തു.അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍.

കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ജോലിയില്‍ പത്ത് വര്‍ഷം തികഞ്ഞവര്‍ എന്ന് പറഞ്ഞ് ഈ സര്‍ക്കാര്‍ അനധികൃതമായി ജോലിയില്‍ സ്ഥിരപ്പെടുത്തിയത്്.ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ കണ്ണീരും കയ്യുമായി സമരം ചെയ്ത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടെ ഉദ്യേഗാര്‍ത്ഥികളെ അവഹേളിക്കുകയും അപമാനിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്്. സമരം ചെയ്യുന്നവരുമായി യാതൊരു ചര്‍ച്ചക്കും തെയ്യാറാല്ലന്ന്് പ്രഖ്യാപിക്കുകയും, പിന്നീട് ഡി വൈ എഫ് ഐക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചര്‍ച്ചക്കെന്ന് പേരില്‍ അയക്കുകയും ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷ ഗൂഡാലോചനയാണെന്ന് വരെ സര്‍ക്കാര്‍ പറഞ്ഞു. ചില മന്ത്രിമാര്‍ ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

സര്‍ക്കാരിന് കീഴിലുള്ള ഏതാണ്ട് എല്ലാ സ്ഥാപനങ്ങളിലും താല്‍ക്കാലികമായി ആള്‍ക്കാരെ നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്്. ഇത് തടഞ്ഞ ഹൈക്കോടതി നടപടിയിലൂടെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നില്‍ വെളിപ്പെടുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 ധര്‍മ്മജന്‍ വന്നാല്‍ ദിലീപ് കേസ് ചര്‍ച്ചയാവും, കോണ്‍ഗ്രസ് ക്ഷീണമാവും; പരാതിയുമായി മണ്ഡലം കമ്മറ്റി ധര്‍മ്മജന്‍ വന്നാല്‍ ദിലീപ് കേസ് ചര്‍ച്ചയാവും, കോണ്‍ഗ്രസ് ക്ഷീണമാവും; പരാതിയുമായി മണ്ഡലം കമ്മറ്റി

സാരിയില്‍ തിളങ്ങി മേഘ ആകാശ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
High court stays temporary appointment; Ramesh Chennithala says it is a slap in the face of the govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X