കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശ കമ്മീഷന്‍ നിയമനത്തിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ

Google Oneindia Malayalam News

കൊച്ചി: വിവരാവകാശ കമ്മീഷന്‍ നിയമനത്തിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ. മുന്‍ ഡിജിപി വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിയ്ക്കുന്ന ഉത്തരവിനാണ് സ്‌റ്റേ. മറ്റ് കമ്മീഷന്‍ അംഗങ്ങളെ നിയമിയ്ക്കാനുള്ള ശുപാര്‍ശയും കോടതി സ്‌റ്റേ ചെയ്തു. കമ്മീഷന്‍ നിയമനത്തിനെതിരെ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവ് .

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയ്ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ് തു. കേസില്‍ തീര്‍പ്പാക്കുന്നത് വരെ തത്സ്ഥിതി തുടരാനും കോടതി നിര്‍ദ്ദേശിച്ചു . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് വിവരാവകാശ കമ്മീഷണറെ നിയമിയ്ക്കാന്‍ തീരുമാനിച്ചത് .

Winson

ഫെബ്രുവരി 25നാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. എന്നാല്‍ വിന്‍സന്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിയ്ക്കാനുള്ള തീരുമാനത്തില്‍ വിഎസ് വിയോജിപ്പ് രേഖപ്പെടുത്തി. മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസ് ഏപ്രില്‍ 23 ന് വിരമിയ്ക്കുന്ന ഒഴിവിലേയ്ക്ക് വിന്‍സന്‍ എം പോളിനെ നിയമിയ്ക്കാനായിരുന്നു തീരുമാനം .

English summary
High Court stays the appointment of Right to Information Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X