കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷിനെതിരെയുള്ള എഫ്‌ഐആറിന് ഹൈക്കോടതിയുടെ സ്‌റ്റേ

Google Oneindia Malayalam News

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയായ എംവി നികേഷി കുമാറിനെതിരെ ഓഹരി ഉടമ തന്നെ തട്ടിപ്പുകേസുമായി രംഗത്തെത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് അധികനാള്‍ ആയിട്ടില്ല. ഓഹരി ഉടമയുടെ പരാതിയില്‍ പോലീസ് എഫ്‌എൊര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ഉണ്ടാകും എന്നും വാര്‍ത്തകള്‍ വന്നിരുന്നു,

എന്നാല്‍ നികേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിയ്ക്കുകയാണ്. തനിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കതിരെ നിയമനടപടിയ്‌ക്കൊരുങ്ങും എന്നും നികേഷ് കുമാര്‍ വ്യക്തമാക്കുന്നുണ്ട്.

Nikesh Kumar

ചാനലിലെ ഓഹരി സംബന്ധിച്ചായിരുന്നു നികേഷിനെതിരെ പരാതി. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയായിരുന്നു അന്ന് പരാതി നല്‍കിയത്. ഓഹരി ഉടമയായ ലാലി ജോസഫ് ആയിരുന്നു പരാതിക്കാരി എന്നാണ് റിപ്പോര്‍ട്ട്. പരാതിയുടെ പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ആക്ഷേും അന്നേ ഉയര്‍ന്നിരുന്നു. ലാലി ജോസഫിന്റെ ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവാണ്..

നികേഷ് കുമാര്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും എന്ന അഭ്യൂഹം പ്രചരിയ്ക്കുന്ന സമയത്തായിരുന്നു കേസ് ഉയര്‍ന്ന് വന്നത്. നികേഷ് കുമാറിനും ഭാര്യ റാണിയ്ക്കും എതിരെ ആയിരുന്നു ലാലി ജോസഫ് വഞ്ചന കേസ് നല്‍കിയത്.

English summary
High Court stays the FIR against MV Nikesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X