സലീംരാജിന്റെ തട്ടിപ്പ് സിബിഐ അന്വേഷിക്കണം
കൊച്ചി:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീം രാജ് ഉള്‍പ്പെ ഭൂമി തട്ടിപ്പ് കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് കോടതി. രാഷ്ട്രീയ ഉന്നതരുടെ വന്‍ സംഘം തന്നെ തട്ടിപ്പിന് പിന്നില്‍ ഉണ്ടെന്നും പോലീസ് അന്വേഷണം മതിയാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
സലീം രാജ് നടത്തിയ ഭൂമി തട്ടിപ്പ് കേസുകളില്‍ ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കളമശ്ശേരിയിലെ തട്ടിപ്പില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കോടതിക്ക് തൃപ്തിയില്ല. തിരുവനന്തപുരത്തെ കടകംപള്ളിയിലാണെങ്കില് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുപോലും ഇല്ല.കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കില്‍ കേസ് ഏറ്റെടുക്കാമെന്ന് സിബിഐയും അറിയിച്ചിട്ടുണ്ട്.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് രണ്ട് സ്ഥലങ്ങളിലുമായി സലീം രാജും കൂട്ടരും ചെയ്തത് എന്നാണ് കോടതി തന്നെ പറയുന്നത്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട സിവില്‍ കേസുകള്‍ സിബിഐ അന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ അഭിഭാഷകന് പറഞ്ഞെങ്കിലും കോടതി സമ്മതിച്ചില്ല. അഞ്ഞൂറ് കോടിയോളം രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നതെന്നും ഇത് പുറത്ത് കൊണ്ടുവരാന്‍ സിബിഐ തന്നെ വേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.
ഇത്രനാളും സലീം രാജിനെതിരെ അനുകൂല നിലപാട് സ്വീകരിച്ച് പോന്ന സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ നിലപാട് മാറ്റിയിട്ടുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ സലീം രാജിന്റെ ഭൂമി തട്ടിപ്പ് കേസില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications