ഓണ്‍ലൈന്‍ ടാക്‌സികള്‍ ഹൈക്കോടതിയുടെ പച്ചക്കൊടി
കോഴിക്കോടും കൊച്ചിയുമടക്കമുള്ള നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികളും മറ്റ് ടാക്‌സികളും തമ്മില്‍ സങ്കര്‍ഷങ്ങള്‍ പതിവാണ്. മിക്കാവറും യാത്രക്കാരാണ് ഇവരുടെ അക്രമത്തിന്റെ ഇരകളാകുന്നത്. പലപ്പോലും കയറിയ വാഹനത്തില്‍ നിന്നുു ഇറങ്ങിപ്പോകേണ്ട അവസ്ഥകള്‍ വരെ സംഭവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന കൈയേറ്റങ്ങളില്‍ ഓടുക്കം ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുകയാണ്.

കോഴിക്കോടും കൊച്ചിയുമടക്കമുള്ള നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പോലീസ് സംരക്ഷണം നല്‍കണമെന്ന കോടതി വിധി നടപ്പിലാക്കിയില്ലെന്ന് കാണിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കോടതി ഒഴിവാക്കി. നേരത്തെ നേരിട്ടു ഹാജരാകണമെന്ന് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications