Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?

നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുറസാക്ക് വിജയിച്ചത്.

കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കാണിച്ച് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നടപടി സ്വീകരിച്ചതോടെയാണ് പിബി അബ്ദുറസാക്കിനെ അയോഗ്യനാക്കുള്ള സാധ്യത വർദ്ധിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുറസാക്ക് വിജയിച്ചത്. മണ്ഡലത്തിൽ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന് ബിജെപിയും കെ സുരേന്ദ്രനും നേരത്തെ ആരോപണമുന്നയിച്ചിരുന്നു. തുടർന്നാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

259 കള്ളവോട്ടുകൾ...

259 കള്ളവോട്ടുകൾ...

നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടിൽ 259 വോട്ടുകൾ കള്ളവോട്ടാണെന്നായിരുന്നു സുരേന്ദ്രൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.

മരിച്ചവരും വിദേശത്തുള്ളവരും...

മരിച്ചവരും വിദേശത്തുള്ളവരും...

ഈ 259 വോട്ടർമാരിൽ മിക്കവരും മരണപ്പെട്ട് പോയവരും, തിരഞ്ഞെടുപ്പ് നടന്ന ദിവസം മണ്ഡലത്തിൽ ഇല്ലാത്തവരായവരുമായിരുന്നു എന്നായിരുന്നു കെ സുരേന്ദ്രന്റെ പരാതി.

ഹൈക്കോടതിയിൽ....

ഹൈക്കോടതിയിൽ....

മഞ്ചേശ്വരം മണ്ഡലത്തിലെ 259 വോട്ടുകൾ കള്ളവോട്ടാണെന്ന് കാണിച്ച് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോടതിയിൽ ഹാജരാകാൻ ഉത്തരവ്...

കോടതിയിൽ ഹാജരാകാൻ ഉത്തരവ്...

259 വോട്ടർമാരുടെയും പേരുവിവരങ്ങൾ സഹിതമാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടർന്നാണ് ഈ 259 പേരോടും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സമൻസ്...

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സമൻസ്...

259 വോട്ടർമാർക്കും സമൻസ് അയക്കാൻ ഉത്തരവിട്ട കോടതി, വരുന്ന മാസം 8.9 തീയതികളിലാണ് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർക്കും സമൻസ് അയക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടിന്....

കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടിന്....

അവസാന റൗണ്ട് വരെ ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിൽ വെറും 89 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മുസ്ലീം ലീഗിലെ പിബി അബ്ദുറസാക്കിനോട് പരാജയപ്പെട്ടത്.

പിബി അബ്ദുറസാക്ക് കഷ്ടിച്ച് കരകയറി...

പിബി അബ്ദുറസാക്ക് കഷ്ടിച്ച് കരകയറി...

മുസ്ലീം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുറസാക്കിന്റെ വിജയം അവസാനനിമിഷമായിരുന്നു സ്ഥിരീകരിച്ചത്. നേമത്തിന് പിന്നാലെ കേരളത്തിൽ രണ്ടാമത്തെ അക്കൗണ്ട് തുറക്കാമെന്ന ബിജെപി പ്രതീക്ഷയാണ് അവസാനനിമിഷം പൊലിഞ്ഞത്.

അനുകൂല വിധിയുണ്ടായാൽ...

അനുകൂല വിധിയുണ്ടായാൽ...

കേസിൽ കെ സുരേന്ദ്രന് ആരോപിക്കുന്നത് പോലെ കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കപ്പെട്ടാൽ മഞ്ചേശ്വരത്തെ പിബി അബ്ദുറസാക്കിന്റെ വിജയം റദ്ദ് ചെയ്യാനാണ് സാധ്യത. കെ സുരേന്ദ്രന് അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായാൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയോ, കള്ളവോട്ട് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

ഉപതിരഞ്ഞെടുപ്പ്?

ഉപതിരഞ്ഞെടുപ്പ്?

കെ സുരേന്ദ്രന് അനുകൂല വിധിയുണ്ടായാൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ അതോ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കുമോ എന്നതു സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

ആശങ്കയോടെ യുഡിഎഫും ലീഗും...

ആശങ്കയോടെ യുഡിഎഫും ലീഗും...

കെ സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി നടപടികൾ ആരംഭിച്ചതോടെ യുഡിഎഫും മുസ്ലീം ലീഗും ഒരുപോലെ ആശങ്കയിലാണ്. പിബി അബ്ദുറസാക്കിന്റെ വിജയം അസാധുവാക്കുമോ എന്ന ആശങ്കയിലാണ് ലീഗ് നേതൃത്വവും അണികളും.

ലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടിയാകും...

ലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടിയാകും...

മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് തെളിയുകയും തുടർന്ന് അബ്ദുറസാക്കിന്റെ വിജയം റദ്ദാക്കുകയും ചെയ്താൽ അത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കള്ളവോട്ടുുകൾ...

കള്ളവോട്ടുുകൾ...

കേസിൽ സുരേന്ദ്രന് അനുകൂലമായ വിധി വന്നാൽ കള്ളവോട്ട് ചെയ്ത് വിജയിച്ചുവെന്ന നാണക്കേടാണ് ലീഗിനെയും യുഡിഎഫിനെയും കാത്തിരിക്കുന്നത്.

നിർണ്ണായക ദിനങ്ങൾ...

നിർണ്ണായക ദിനങ്ങൾ...

ജൂൺ 8,9 ദിവസങ്ങളിലായി നടക്കുന്ന തെളിവെടുപ്പാണ് കേസിന്റെ ഗതി നിർണ്ണയിക്കുക. കള്ളവോട്ട് ചെയ്തുവെന്ന് കെ സുരേന്ദ്രൻ ആരോപിച്ച 259 വോട്ടർമാരോട് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മരിച്ചവരും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരിലാണ് കള്ളവോട്ട് ചെയ്തതെന്നായിരുന്നു സുരേന്ദ്രന്റെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+