കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലൈഫിൽ' സിബിഐ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇന്ന്, സർക്കാരിന് നിർണായകം

Google Oneindia Malayalam News

തിരുവനന്തപുരം; ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിംഗിൾ ബെഞ്ചാണ് രാവിലെ 10.15 ന് ഹർജികൾ പരിഗണിക്കുക.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയും ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറും റദ്ദാക്ണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലൈഫ് മിഷൻ സിഇഒ ഹർജി ഫയൽ ചെയ്തത്.
സംസ്ഥാന പോലീസ് സംവിധാനം മറികടന്ന് ഏതെങ്കിലും ഏജന്‍സിയോട് അന്വേഷണം നടത്താന്‍ ഉത്തരവിടാനാകില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

cov-1601535045-1602

ലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ.യുണിടാക് എംഡി സന്തോഷ് ഈപ്പൻ ഫോൺ നൽകിയതിലും പണം നൽകിയതിലും അഴിമതിയുണ്ട് .സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ കമ്മീഷൻ നൽകിയതും കൈക്കൂലിയായി കണക്കാക്കണമെന്നും കോടതിയിൽ സിബിഐ വ്യക്തമാക്കി.നേരത്തേ സന്തോഷ് ഈപ്പന്റെ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയിൽ സിബിഐ ഇക്കാര്യം അറിയിച്ചത്.

ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. അതിനാൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്‍റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരു്നു.

Recommended Video

cmsvideo
കേസുകള്‍ കൂടിയത് ഇവന്മാര്‍ അറിഞ്ഞില്ലേ ?!!! Oneindia Malayalam

English summary
High court to deliver verdict on life mission project; crucial for kerala govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X