വെടികെട്ട് നിരോധനം; ഹൈക്കോടതി ഇടപെടുന്നു
കൊച്ചി: പരവൂരിലെ പുററിംഗലലെ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാതലത്തില്‍ വെടിക്കെട്ട് നിരോധനത്തില്‍ ഹൈക്കോടതി ഇടപെടുന്നു. നിരോധനം ആവശ്യപെട്ട് ജസ്റ്റിസ് ചിദംബരേഷ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചിരുന്നു. ഇത് പൊതു താത്പര്യ ഹര്‍ജിയായി പരിഗണിക്കും.
കേസ് ചൊവ്വാഴ്ച പരിഗണിക്കുിം. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പരവീര്‍ വെടിക്കെട്ട് ദുരന്തത്തെതുടര്‍ന്ന് വെടിക്കെട്ട് നിരോധിക്കമമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

നിരന്തരം മനുഷ്യക്കുരുതിക്ക് ഇടയാക്കുന്ന വെടിക്കെട്ട് നിരോധിക്കുന്ന കാര്യം സമുദായ സംഘടനകളും ആത്മീയ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ആലോചിക്കണമെന്ന് എകെ ആന്റണി കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു. എന്നാല്‍ വെടികെട്ട് നിരോധിക്കാന്‍ കഴിയില്ലെന്നും നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ പലരും വൈകാരികമായാണ് വെടികെട്ടിനെ കാണുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വെടികെട്ട് നിരോധിക്കണമെന്ന് ആവശ്യപെട്ട് കോടതിയെ സമീപിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications