കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം: സര്‍ക്കാരിന്റെ വിജയമെന്ന് മുഖ്യന്‍, അപ്പീല്‍ പോകുമെന്ന് പ്രതാപന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചിക്കുന്നു. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ഫൈവ് സ്റ്റാറുകള്‍ക്കൊപ്പം തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നതാണ് സത്യം. ഭാഗികമായിട്ടല്ല, പൂര്‍ണമായും തങ്ങളുടെ നയം അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

സര്‍ക്കാരിനേറ്റ തിരിച്ചടിയെന്നാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. വിധി വിവേചന പരമാണെന്ന പറഞ്ഞ് ടിഎന്‍ പ്രതാപന്‍ എംഎല്‍എയും രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

സര്‍ക്കാരിന്റെ മദ്യ നയത്തിന് കോടതിയുടെ അംഗീകാരം ലഭി്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭാഗിക അംഗീകാരം എന്നത് മാധ്യമങ്ങളുടെ ദുഷ്പ്രചാരണമെന്നും ഉമ്മന്‍ ചാണ്ടി.

വിഎം സുധീരന്‍

വിഎം സുധീരന്‍

ജനതാത്പര്യമാണ് കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. യുഡിഎഫിന്റേയും സര്‍ക്കാരിന്റേയും നയം കോടതി അംഗീകരിച്ചിരിക്കുന്നുവെന്നും സുധീരന്‍.

കെ ബാബു

കെ ബാബു

സര്‍ക്കാര്‍ നയം ഭാഗികമായി അംഗീരിക്കപ്പെട്ടു. ഫോര്‍ സ്റ്റാറുകളുടെ കാര്യത്തില്‍ വിധി പഠിച്ചതിന് ശേഷം നിലപാടെടുക്കുമെന്നും മന്ത്രി.

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. നിയമപരമായി നില്‍ക്കാത്ത നയമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. വിവേചനപരമായ നടപടിയാണിത്.

വിഡി സതീശന്‍

വിഡി സതീശന്‍

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന വിധിയോടെ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ കോടതി വെള്ളം ചേര്‍ത്തുവെന്ന് വിഡി സതീശന്‍

ടിഎന്‍ പ്രതാപന്‍

ടിഎന്‍ പ്രതാപന്‍

വിധിയില്‍ തൃപ്തനല്ലെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. സര്‍ക്കാര്‍ അപ്പീല്‍ പോയില്ലെങ്കില്‍ സ്വന്തം നിലക്ക് അപ്പീല്‍ പോകുമെന്നും പ്രതാപന്‍.

English summary
High Court verdict on Bar Case; responses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X