പഠിപ്പ് മുടക്ക് സമരത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞാല്‍ നടപടിയെടുക്കാം: ഹൈക്കോടതി
കൊച്ചി: പഠിപ്പ് മുടക്ക് സമരത്തിനെതിരെ ഹൈക്കോടതി. കോളേജുകളിലെ സമരങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ തടയുന്നവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് ഹൈക്കോടതി.
വിദ്യാര്‍ത്ഥികള്‍ പഠനം മുടക്കി സമരം നടത്തിയാല്‍ പൊലീസിന് നടപടിയെടുക്കാവുന്നതാണ്. അധികൃതരുടെ പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പഠിപ്പ് മുടക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സമരത്തിന്റെ പേരില്‍ ആരെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെ തിരിഞ്ഞാല്‍ കേളേജ് അധികൃതര്‍ക്കും നടപടിയെടുക്കാം. ഒരാളുടെ പഠനാവകാശത്തെ തടയാന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ചിദംബരേഷിന്റെ വിധി.












Click it and Unblock the Notifications