ഹൈക്കോടതി വിധി നടപ്പിലാക്കണം: ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം: ബിജെപി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ബിജെപി .ഹൈക്കോടതി വിധിയെ തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ നിലപാട് വ്യക്തമാക്കിയത്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
മുസ്ലീം സമുദായത്തിൻ്റെ പിന്നാക്കാവസ്ഥ പഠിക്കാൻ പാലൊളി കമ്മിറ്റിയും ക്രിസ്ത്യൻ സമുദായത്തിൻ്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കെ.ബി.കോശി കമ്മീഷനും നിയമിച്ചതു പോലെ ഹിന്ദു സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ആനുകൂല്ല്യങ്ങൾ ജനസംഖ്യാ ആനുപാതികമായി നൽകണം.
കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയിൽ കേരളത്തിലെ ആറു ജില്ലകളിൽ മാത്രമെ ക്രിസ്ത്യൻ പ്രാതിനിധ്യമുള്ളൂ.ഇത് വിവേചനമാണ്. എത്രയും പെട്ടെന്ന് തിരുത്തണമെന്നും യോഗത്തിൽ ജോർജ് ആവശ്യപ്പെട്ടു.കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ സമഗ്ര വികസനത്തിന് കർണാടക മോഡലിൽ ക്രിസ്ത്യൻ ഡെവലപ്പ്മെൻ്റ് കൗൺസിൽ രൂപീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications