കെഎസ്ആര്‍ടിസിയില്‍ 3,600 പേര്‍ക്ക് ജോലി പോകും; എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാൻ കോടതി ഉത്തരവ്
കൊച്ചി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസ് ഉള്ളവരേയും, വര്‍ഷത്തില്‍ 120 ദിവസത്തില്‍ കുറവ് ജോലി ചെയ്യുന്നവരും ആയ കണ്ടക്ടര്‍മാരെ പിരിച്ചുവിടണം എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കണം. ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.
ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ ആണ് തീരുമാനം. എം പാനല്‍ ജീവനക്കാരെ നിയമിച്ചതുവഴി പിഎസ് സി പരീക്ഷ എഴുതിയവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു. അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും ജോലി ലഭിക്കാത്ത സാഹചര്യം ആയിരുന്നു കെഎസ്ആര്‍ടിസിയില്‍ നിലനിന്നിരുന്നത്.

ഏഴായിരത്തി എണ്ണൂറോളം എം പാനല്‍ കണ്ടക്ടര്‍മാരാണ് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ നാലായിരിത്ത ഇരുനൂറോളം പേര് പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസ് ഉള്ളവരാണ്. എന്നാല്‍ ഹൈക്കോടതി മാനദണ്ഡങ്ങളില്‍ പെടാത്ത മൂവായിരത്തി അറനൂറോളം കണ്ടക്ടര്‍മാര്‍ വേറെയുണ്ട്. ഇവരുടെ ജോലിയാണ് ഇതോടെ നഷ്ടമാകുക.
കരാര്‍ തൊഴിലാളികളുടെ വിഭാഗത്തില്‍ അല്ല കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ നിയമിക്കുന്നത്. തൊഴിലാളി ക്ഷാമത്തിന്റെ സാഹചര്യത്തില്‍ ദൈനംദിന ജോലികള്‍ക്കായാണ് എം പാനലില്‍ ജീവനക്കാരെ നിയമിക്കുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് മറ്റൊന്നും ചെയ്യാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് കെഎസ്ആര്‍ടിസി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications