കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയില്‍ 3,600 പേര്‍ക്ക് ജോലി പോകും; എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാൻ കോടതി ഉത്തരവ്

Google Oneindia Malayalam News

കൊച്ചി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസ് ഉള്ളവരേയും, വര്‍ഷത്തില്‍ 120 ദിവസത്തില്‍ കുറവ് ജോലി ചെയ്യുന്നവരും ആയ കണ്ടക്ടര്‍മാരെ പിരിച്ചുവിടണം എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കണം. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; മിന്നൽ സമരം പിൻവലിച്ചുറിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; മിന്നൽ സമരം പിൻവലിച്ചു

ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് തീരുമാനം. എം പാനല്‍ ജീവനക്കാരെ നിയമിച്ചതുവഴി പിഎസ് സി പരീക്ഷ എഴുതിയവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു. അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും ജോലി ലഭിക്കാത്ത സാഹചര്യം ആയിരുന്നു കെഎസ്ആര്‍ടിസിയില്‍ നിലനിന്നിരുന്നത്.

KSRTC

ഏഴായിരത്തി എണ്ണൂറോളം എം പാനല്‍ കണ്ടക്ടര്‍മാരാണ് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ നാലായിരിത്ത ഇരുനൂറോളം പേര്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസ് ഉള്ളവരാണ്. എന്നാല്‍ ഹൈക്കോടതി മാനദണ്ഡങ്ങളില്‍ പെടാത്ത മൂവായിരത്തി അറനൂറോളം കണ്ടക്ടര്‍മാര്‍ വേറെയുണ്ട്. ഇവരുടെ ജോലിയാണ് ഇതോടെ നഷ്ടമാകുക.

കരാര്‍ തൊഴിലാളികളുടെ വിഭാഗത്തില്‍ അല്ല കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ നിയമിക്കുന്നത്. തൊഴിലാളി ക്ഷാമത്തിന്റെ സാഹചര്യത്തില്‍ ദൈനംദിന ജോലികള്‍ക്കായാണ് എം പാനലില്‍ ജീവനക്കാരെ നിയമിക്കുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് മറ്റൊന്നും ചെയ്യാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് കെഎസ്ആര്‍ടിസി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

English summary
High Court verdict to terminate M Panel conductors of KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X