കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘സാധിക്കുമെങ്കിലേ കരാറ്‍ ഏറ്റെടുക്കാവൂ’; അരവണ ടിൻ കമ്പനിക്ക് താക്കീതുമായി കോടതി

Google Oneindia Malayalam News

കൊച്ചി: ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യം അനുസരിച്ച് വിതരണം ചെയ്യാൻ സാധിക്കുമെങ്കിലേ കരാറ്‍ ഏറ്റെടുക്കാവൂ എന്നാണ് കോടതി പറഞ്ഞത്. ആവശ്യമായ അരവണ ടിൻ വിതരണം ചെയ്യുന്നില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും സമയം നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്കു മാറ്റി വച്ചു.

sabarimala

പേയിംഗ് സ്ലിപ്പില്‍ തുകയ്ക്ക് പകരം രാശി എഴുതി ഇടപാടുകാരന്‍; പണം കുമിഞ്ഞുകൂടുമോ എന്ന് ചോദ്യം!പേയിംഗ് സ്ലിപ്പില്‍ തുകയ്ക്ക് പകരം രാശി എഴുതി ഇടപാടുകാരന്‍; പണം കുമിഞ്ഞുകൂടുമോ എന്ന് ചോദ്യം!

ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. സ്‌പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.

സുഹൃത്തിന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ലോട്ടറിയെടുത്തു; ഭാഗ്യദേവത കൊണ്ടുവന്നത് കോടികള്‍സുഹൃത്തിന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ലോട്ടറിയെടുത്തു; ഭാഗ്യദേവത കൊണ്ടുവന്നത് കോടികള്‍

അരവണ ടിൻ വിതരണത്തിൽ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും വിതരണത്തിൽ കരാറുകാരൻ വീഴ്‌ച്ച വരുത്തിയാൽ കർശന നടപടി എടുക്കാനും ഉത്തരവുണ്ട്. നിലവിൽ 25 ദിവസത്തേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ അരവണ ടിൻ സ്റ്റോക്ക് ഉണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു.

ക്രിസ്തുമസ് പുതുവത്സര ബംബര്‍: ടിക്കറ്റിന് 400 രൂപ; കിട്ടാന്‍പോകുന്ന കോടികള്‍ എത്രയാണെന്നറിയാമോ!ക്രിസ്തുമസ് പുതുവത്സര ബംബര്‍: ടിക്കറ്റിന് 400 രൂപ; കിട്ടാന്‍പോകുന്ന കോടികള്‍ എത്രയാണെന്നറിയാമോ!

അതേസമയം, ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് പരസ്യം ചെയ്ത സംഭവത്തിൽ ഹെലികേരള കമ്പനിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ശബരിമല എന്ന പേര് ഉപയോ​ഗിക്കാൻ പാടില്ലെന്ന് ഹെലികേരളയോട് കോടതി നിർദേശിച്ചു. മറുപടി സത്യാവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിനും കേന്ദ്രത്തിനും ഹൈക്കോടതി സമയമനുവദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

തീർത്ഥാടകരെ ശബരിമലയിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്ന സർവീസിനാണ് കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെലികേരള വാഗ്ദാനം ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കമ്പനിക്കും ദേവസ്വം ബോർഡിനുമെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു.

വിഷയം ചെറുതായി കാണാനാകില്ലെന്നും പരസ്യത്തിൽ ശബരിമല എന്ന പേരുപയോഗിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. 'ഹെലി കേരള' എന്ന വെബ്സൈറ്റിലുള്ള പരസ്യം നീക്കാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും നിർദേശിച്ചിരുന്നു. കമ്പനി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. നേരത്തെ ആഭ്യന്തര മന്ത്രാലയത്തെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും കേസിൽ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. .

English summary
High Court warns the company that distributes Aravana tin in Sabarimala, here is what court said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X