കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ കേസ് ഫെബ്രുവരി 11 ന് പരിഗണിക്കും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:ലാവലിന്‍ കേസില്‍ നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ ഫെബ്രുവരി 11 ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ രാമകൃഷ്ണന്‍ അറിയിച്ചു. ജസ്റ്റിസ് കെഎന്‍ ബാലകൃഷ്ണ്‍ ഹര്‍ജി പിന്‍വലിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തിലാണ് ജസ്റ്റില് രാമകൃഷ്ണന്‍ കേസ് പരിഗണിക്കുന്നത്.

ഫെബ്രുവരി നാലിനാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ കേസ് പിന്‍വലിക്കുന്നതില്‍ നിന്ന് വിട്ട് നിന്നത്. തുടര്‍ന്ന് ഉച്ചയോടെ ജസ്റ്റിസ് രാമകൃഷ്ണന്‍ കേസ് പരിഗണിച്ചു. എന്നാല്‍ കേസ് പഠിക്കാനുളളതിനാല്‍ ഫെബ്രുവരി 11 ലേക്ക് മാറ്റി വക്കുകയായിരുന്നു.

Lavalin Case

തന്റെ മുന്നില്‍ വരുന്ന കേസുകള്‍ എല്ലാം വ്യക്തിതാത്പര്യങ്ങള്‍ക്ക് അതീതമായാണ് പരിഗണിക്കുക എന്ന് ജസ്റ്റിസ് രാമകൃഷ്ണന്‍ അറിയിച്ചു. തന്റെ സീനിയറായിരുന്ന അഭിഭാഷകന്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്ന് പറഞ്ഞാണ് ജസ്റ്റിസ് ബാലകൃഷ്മന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലാണ് ജസ്റ്റിസ് രാമകൃഷ്ണന്റെ പരാമര്‍ശം.

ലാവലിന്‍ കേസില്‍ പ്രത്യേക സിബിഐ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതതില്‍ നിന്ന് നേരത്തെ മൂന്ന് ജഡ്ജിമാര്‍ പിന്‍മാറിയിരുന്നു. ഒടുവില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയും നന്ദകുമാറിന്റെ ഹര്‍ജിയും ഒരേ ദിവസം കോടതിക്ക് മുന്നിലെത്തിയപ്പോഴാണ് ജസ്റ്റിസ് ബാലകൃഷ്ണനും പിന്മാറിയത്.

English summary
Justice Ramakrishnan will consider Lavalin case on February 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X