മൺചട്ടിയിൽ വേവിച്ചെടുത്ത ചൂടുള്ള അവിയൽ!... കമലമ്മയുടെ മണ്‍പുട്ടുകുടത്തിന് ഡിമാന്റ്!
മൂവാറ്റുപുഴ: കമലമ്മയുടെ മണ്‍പുട്ടുകുടത്തിന് ആവശ്യക്കാര്‍ ഏറുന്നു. കലമ്മയെന്നറിയപ്പെടുന്ന കാര്‍ത്ത്യാനിയമ്മയുടെ മണ്‍പൂട്ടുകുടത്തിന് മൂവാറ്റുപുഴയില്‍ പ്രീയമേറുന്നു. വെളളൂര്‍ക്കുന്നത്ത് ബൈപാസ് റോഡിന്‍റെ സൈഡില്‍ വിവിധ രൂപത്തിലുള്ള മണ്‍പാത്രങ്ങള്‍ വര്‍ഷങ്ങളായി വില്‍പ്പന നടത്തുന്ന കമലമ്മയുടെ വില്‍പ്പന കേന്ദ്രത്തിലെ മണ്‍പുട്ടുകുടം വാങ്ങുന്നതിനും കാണുന്നതിനും നിരവധി പേരാണെത്തുന്നത്.
വേനല്‍ കനത്തതോടെ കമലമ്മയുടെ മണ്‍കൂജയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്, വിവിധതരത്തിലുള്ള മണ്‍പാത്രങ്ങള്‍ വില്‍പനക്കായി എത്തിയതോടെ കലമ്മയുടെ മണ്‍പാത്ര വിൽപ്പന കേന്ദ്രത്തില്‍ തിരക്കും വര്‍ദ്ധിച്ചു. പുട്ടുകുടത്തിന് പുറമെ അടപ്പച്ചട്ടി, കല്‍ച്ചട്ടി, വറകലം, അടുപ്പ്, മീന്‍ചട്ടി, മണ്‍ ചിരാത്, ഫിറ്റര്‍ വെള്ളം, കൂജ തുടങ്ങി വീട്ടാവശ്യത്തിനുള്ള എല്ലാവിധ മണ്‍ പാത്രങ്ങളും കലമ്മയുടെ വില്പനശാലയില്‍നിന്ന് ലഭിക്കും.

തഞ്ചാവൂര്‍, ഷോര്‍ണ്ണൂര്‍, പാലക്കാട്, കീഴ്മാട്, സേലം എന്നിവിടങ്ങലില്‍ നിന്നാണ് മണ്‍പാത്രങ്ങള്‍ മൂവാറ്റുപുഴയില്‍ എത്തിച്ചുനല്‍കുന്നത്. ബാഗ്ലൂരിലേയും തഞ്ചാവൂരിലേയും സേലത്തേയും പ്രത്യേകതരം മണ്ണുകൊണ്ടാണ് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ആലുവക്കടുത്ത് കീഴ്മാടില്‍ സര്‍ക്കാര്‍ സഹായത്തോടെ മണ്‍പാത്രനിര്‍മ്മാണശാല പ്രവര്‍ത്തുക്കുന്നതായി കമലമ്മപറഞ്ഞു. ഇവിടെനിന്നാണ് മണ്‍പാത്രങ്ങള്‍ എത്തിച്ചു നല്‍കുന്നത്. സേലത്ത് വെണ്ണക്കല്ലില്‍ തീര്‍ത്ത കല്‍ച്ചട്ടികളും ദേവന്മാരുടെ പ്രതിമകളുമൊക്കെ വിൽപ്പനക്കായി എത്താറുണ്ടെന്ന് കമലമ്മപറയുന്നു. മൂവാറ്റുപുഴയില്‍ കഞ്ഞികട നടത്തുന്ന ലീലാമ്മ, കമലമ്മയെ എല്ലാകാര്യത്തിലും സഹായിക്കുന്നതിനാലാണ് മണ്‍പാത്ര വിൽപനശാല കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിന് സാധിക്കുന്നത്.
പഴമക്കാരുടെ കാലം മുതല്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നുവെങ്കിലും സാങ്കേതികവിദ്യകളും മെഷിനറികളും വന്നതോടെ മണ്‍പാത്രങ്ങള്‍ക്കു പകരമായി സ്റ്റീല്‍-അലുമനിയ പാത്രങ്ങള്‍ രംഗത്തെത്തി. ഇതോടെ പുതിയ തലമുറ മണ്‍പാത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായി. എന്നാല്‍ സ്റ്റീല്‍-അലുമനിയ പാത്രനിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തുക്കള്‍ ആരോഗ്യകത്തിന് ഹാനീകരമാകുന്നവയാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വീണ്ടും മണ്‍പാത്രങ്ങളിലേക്ക് പുതിയ തലമുറയും തിരിച്ചുവരുന്നുണ്ടെന്ന് കമലമ്മ പറഞ്ഞു. അവിയല്‍ ഉള്‍പ്പെടെയുള്ള ഏതു കറികളും മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ഗുണവും രുചിയും മണവുമാണ് കലമ്മയുടെ മണ്‍പാത്ര വിൽപന കേന്ദം ശ്രദ്ദേയമാക്കുന്നത്.
അതുകൊണ്ട് തന്നെ ആവശ്യക്കാരുടെ എണ്ണവും വര്‍ദ്ധിക്കാന്‍ കാരണമായി. വില അല്‍പ്പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ധാരാളമാണ്. സേലത്തുനിന്നും, തഞ്ചാവൂരില്‍ നിന്നും, ബാംഗ്ലൂരില്‍ നിന്നും ലഭിക്കുന്ന പ്രത്യേകതരം മണ്ണുകള്‍ കൊണ്ടാണ് കലങ്ങളും, ചട്ടികളും, മണ്‍പൂട്ടുകുടവും നിര്‍മിക്കുന്നത്. കലവും ചട്ടിയും, മണ്‍പൂട്ടുകുടവും, കൂജയുമെല്ലാം രൂപപ്പെടുത്തിയെടുക്കുന്നതിന് ദിവസങ്ങള്‍തന്നെ വേണ്ടിവരും. മത്സ്യ-മാംസാദികള്‍ പാചകം ചെയ്യാന്‍ പ്രത്യേകതരം ചട്ടികളുണ്ട്. പുട്ടുചുടുന്നതിന് മണ്‍പൂട്ടുകുടുവും കുംഭവും ഇറങ്ങിയതോടെയാണ് കലമ്മയെന്ന കാര്‍ത്ത്യാനിയമ്മയുടെ വഴിയോരകച്ചവടത്തിന് തിരക്കേറിയത്. പുതിയ തലമുറ ഇത് ഒരു തൊഴിലായി ഏറ്റെടുക്കുവാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് കലമ്മയുടെ സങ്കടം.












Click it and Unblock the Notifications