കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനോട് നന്ദിയുണ്ടെന്ന് ജഗതിയുടെ മകള്‍

  • By Anwar Sadath
Google Oneindia Malayalam News

പൂഞ്ഞാര്‍: അച്ഛനോട് സംസാരിക്കാന്‍ അവസരം തന്നതില്‍ നന്ദിയുണ്ടെന്ന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ഏവരെയും അമ്പരപ്പിച്ച് വേദിയിലേക്ക് ഓടിക്കയറി അച്ഛനെ കണ്ടതും ഒപ്പമിരുന്ന് സംസാരിച്ചതും. പിസി ജോര്‍ജ് ആണ് തനിക്ക് ഇരിപ്പിടം ഒരുക്കിത്തന്നതെന്നും അതില്‍ നന്ദിയുണ്ടെന്നും ശ്രീലക്ഷ്മി പിന്നീട് മാധ്യമങ്ങളിലൂടെ അറിയിച്ചു.

ജഗതിക്ക് മറ്റൊരു സ്ത്രീയില്‍ ഉണ്ടായ മകളാണ് ശ്രീലക്ഷ്മി. ജഗതി അപകടത്തില്‍പെട്ടപ്പോള്‍ ശ്രീലക്ഷ്മിയേയും അമ്മയേയും ആശുപത്രിയില്‍ സന്ദര്‍ശനം അനുവദിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. കോടതിയുടെ പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും ജഗതിയുടെ ബന്ധുക്കള്‍ ശ്രീലക്ഷ്മിയേയും അമ്മയേയും സന്ദര്‍ശനത്തിന് അനുവദിച്ചിരുന്നില്ല.

sreelakshmi

ജഗതിയുടെ മകളുടെ ഭര്‍ത്താവ് ഷോണിന്റെ പിതാവാണ് പിസി ജോര്‍ജ്. പിസി ജോര്‍ജ് തങ്ങളുടെ കുടുംബ കാര്യത്തില്‍ ഇടപെടുന്നതായും അന്ന് ശ്രീലക്ഷ്മിയും അമ്മയും ആരോപിച്ചിരുന്നു. പിന്നീട് ദീര്‍ഘകാലം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും അകന്നു നിന്നു. ഞായറാഴ്ച പൊതു പരിപാടിക്കിടെ ശ്രീലക്ഷ്മി അച്ഛനെ കാണാന്‍ ഓടിയെത്തിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്.

വേദിയിലെത്തിയ ശ്രീലക്ഷ്മിയെ ആദ്യം പിടിച്ചുമാറ്റാന്‍ ശ്രമിച്ചത് പിസി ജോര്‍ജായിരുന്നു. പിന്നീട് മറ്റുള്ളവര്‍ ഇടപെട്ട് ജഗതിക്കൊപ്പം ഇരിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. ജഗതിയോട് മിണ്ടിയും പറഞ്ഞും പറഞ്ഞു ഇരുന്ന ശ്രീലക്ഷ്മി ഉമ്മയും നല്‍കിയായിരുന്നു യാത്രയായത്. ജഗതി ശ്രീലക്ഷ്മിയുടെ ചോദ്യങ്ങള്‍ തലയാട്ടുന്നതും ചിരിക്കുന്നതും കാണാമായിരുന്നു.

English summary
High drama Jagathy Sreekumar Function, daughter meets Jagathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X