മലയാള സിനിമയ്ക്ക് ഉന്നതാധികാര സമിതി; ലക്ഷ്യം നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കൽ!!
കൊച്ചി: നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനൊരുങ്ങി മലയാള സിനിമ. നടി ആക്രമിക്കപ്പെട്ടതും നടൻ ദിലീപിന്റെ അറസ്റ്റും മൂലം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് മലയാള സിനിമ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉന്നതാധികാര സമിതിക്ക രൂപം നൽകാനാണ് തീരുമാനം. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സമിതിക്ക് രൂപം നൽകിയത്.
സിനിമാരംഗത്തെ സുപ്രധാനമായ തീരുമാനങ്ങളെല്ലാം ഇനി ഈ സമിതിയുടെ മേല്‍നോട്ടത്തിലാവും കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടുകൾ. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവരുടെ സംഘടനകളിൽ നിന്നെല്ലാം മൂന്ന് പേർ വീതമാണ് സമിതിയിലുണ്ടാകുക.

നടി ആക്രമിക്കപ്പെട്ടതും ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതും അതിനുശേഷം ഹണി ബി 2വിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടി ഉന്നയിച്ച ആരോപണവുമെല്ലാം സിനിമയുടെയും സിനിമ പ്രവർത്തകരുടെയും പ്രതിച്ഛായക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് പോതുവെയുള്ള വിലയിരുത്തൽ. കൊച്ചിയിലായിരുന്നു അനൗദ്യോഗിക യോഗവും ചേർന്നു. ഇപപ്പോഴുള്ള പ്രശ്നങ്ങൾ വരാനിരിക്കുന്ന സിനിമകളെയും ബാധിക്കുമെന്ന ആശങ്ക സിനിമ പ്രവർത്തകർക്കിടയിലുണ്ട്. ഇതിനെ മറികടക്കനാണ് പുതിയ പദ്ധതി.












Click it and Unblock the Notifications