Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തില്‍ താഴാതെ ടിപിആര്‍; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമോ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയുമായി ബന്ധപ്പെട്ട് അവലോകനം ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് പുതിയ നിയന്ത്രണങ്ങള്‍ അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.

kerala

സംസ്ഥാനത്ത് ഇപ്പോള്‍ ശനിയും ഞായറും സമ്പൂര്‍ണ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ വീണ്ടും തുടരാനാണ് സാധ്യത. ഇന്ന് 10.30ന് ആണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുക. സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. സുപ്രീം കോടതി ഉത്തരവും പ്രതിപക്ഷം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യാനാണ് സാധ്യത.

അതേസമയം, വര്‍ഷകാല പാര്‍ലമെന്റ് സമ്മേളത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്ന് ചേരും. അതിവേഗ റെയില്‍പാത ഉള്‍പ്പടെ കേരളത്തിലെ റെയില്‍ വികസന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്.

ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+