കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈമാസ്റ്റ് വിളക്കുകള്‍ മാസങ്ങള്‍ പിന്നിടും മുന്പ് തകരാറിലാവുന്നത് നിത്യസംഭവമാകുന്നു

  • By Desk
Google Oneindia Malayalam News

വടകര: ജനപ്രതിനിധികളുടെ ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച്
സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകള്‍ മാസങ്ങള്‍ പിന്നിടും മുന്പ് തകരാറിലാവുന്നത് നിത്യസംഭവമാകുന്നു.കരാറുകാരും ഉദ്യോഗസ്ഥരും, ജനപ്രതിനിധികളുടെ പങ്ക് പറ്റുന്ന ചില രാഷ്ട്രീയക്കാരും ചേര്‍ന്ന മാഫിയ വലിയ അഴിമതി യാണ് ഇക്കാര്യത്തിൽ നടത്തികൊണ്ടിരിക്കുന്നത്.ഇത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് എഫ് ഐ ടി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വടകര അഴിത്തലയില്‍ കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദുരന്ത വേളയിലും മറ്റും എളുപ്പം കരയിലേക്കുള്ള ദിശമനസിലാക്കാനും ഉതകുന്ന രീതിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലാമ്പ് മാസങ്ങൾക്കകം തകര്‍ന്നിട്ടും ഇതുവരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പ്രദേശവാസികൾക്കുംനിരവധി മത്സ്യതൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ ഈ ഹൈമാസ് സിഗ്നൽ ലൈറ്റ് ഉപയോഗ ശൂന്യമായിട്ടും കരാറുകാരും തിരിഞ്ഞ് നോക്കിയിട്ടില്ല.

sandbanks

ഓഖി ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് തന്നെ തകര്‍ന്ന ഈ വിളക്ക് റിപ്പയര്‍ ചെയ്യുന്നതിന് കരാറുകമ്പനിക്ക് ബാധ്യത ഉണ്ടായിരിക്കെ , ഇപ്പോൾ ദുരന്തനിവാരണ പദ്ധതിയില്‍ ഇതിനെയും ഉള്‍പ്പെടുത്താനുളള അണിയറ നീക്കം അനുവദിക്കാനാകില്ല.അടിയന്തിരമായി വടകര അഴിത്തലയിലെ ഹൈമാസ്റ്റ് വിളക്ക് പുനസ്ഥാപിക്കാന്‍ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ഷംസുദ്ദീന്‍ മുഹമ്മദും എഫ് ഐ ടീ യു ജില്ല പ്രസിഡണ്ട് ടി . കെ മാധവനും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മത്സ്യതൊഴിലാളികൾ ഒപ്പിട്ട കൂട്ട ഹരജി ആൾ കേരള മത്സ്യ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് കൈമാറി

English summary
High masrt lightings complaint in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X