Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഴഞ്ഞ് എറണാകുളം; കോന്നിയിലും മഞ്ചേശ്വരത്തും അരൂരും മികച്ച പോളിങ്ങ്!!

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിലും കോന്നിയിലും അരൂരും മഞ്ചേശ്വരത്തും മികച്ച പോളിങ്ങ്. ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ച എറണാകുളം മണ്ഡലത്തില്‍ ഇപ്പോഴും മന്ദഗതിയിലാണ് പോളിങ്ങ് തുടരുന്നത്. സമയം നീട്ടി നല്‍കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫീസര്‍ ഈ ആവശ്യം തള്ളി.

concpmbjp-

രാവിലെ മുതല്‍ തന്നെ മഴ ശക്തമായിരുന്നെങ്കിലും കോന്നിയിലാണ് ഏറ്റവും അധികം പോളിങ്ങ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് കോന്നിയില്‍ 62.38 ശതമാനം പേരാണ് വോട്ട് ചെയ്തത്. ശക്തമായ മത്സരം കാഴ്ച വെച്ച അരൂരും മികച്ച പോളിങ്ങ് രേഖപ്പെടുത്തി. അവിടെ 68.5 ശതമാനമാണ് പോളിങ്ങ്. മഞ്ചേശ്വരത്ത് മഴ ബാധിച്ചിരുന്നില്ല. ഇവിടെ 60.25 ശതമാനമാണ് പോള്‍ ചെയ്ത വോട്ടുകള്‍.

അതേസമയം പോളിങ്ങ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ എറണാകുളത്ത് 47.3 ശതമാനമാണ് പോളിങ്ങ്.എറണാകുളത്ത് പോളിങ്ങ് സമയം രാത്രി എട്ട് മണി വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ റിട്ടേണിങ്ങ് ഓഫീസറോട് കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വോട്ടര്‍മാര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത ബൂത്തുകളില്‍ റീ പോളിങ്ങ് വേണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ ആറ് മണി വരെ മാത്രമേ സമയം അനുവദിക്കുള്ളൂവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ടീക്കറാം മീണ അറിയിച്ചു.

വാദിക്കാൻ ആളൂരില്ല, വക്കീലുണ്ടോ? എന്ന ചോദ്യത്തിന് കൈമലർത്തി ജോളി, കോടതി വേറൊരു അഭിഭാഷകനെ നൽകി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+