Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യകേരളം ചുവക്കും? പോളിംഗിൽ വൻ കുതിപ്പ്..പ്രതീക്ഷ ഉയർന്ന് ഇടത് മുന്നണി..കോട്ടയത്തും

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായക മത്സരിത്തിനാണ് ഇത്തവണ മധ്യകേരളം സാക്ഷ്യം വഹിച്ചത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം തിരഞ്ഞെടുപ്പിൽ ഇടതുവലത് മുന്നണികളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. മാണിയെ ചതിച്ചവർക്കുള്ള തിരിച്ചടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നായിരുന്നു ജോസ് കെ മാണി വോട്ടെടുപ്പ് ദിവസം പറഞ്ഞത്. രണ്ടാം ഘട്ടത്തിൽ പോളിംഗ് ഉയർന്നതോടെ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായെന്ന വിലയിരുത്തലിലാണ് ജോസും എൽഡിഎഫും. വിശദാംശങ്ങളിലേക്ക്

എൽഡിഎഫ് പ്രതീക്ഷ

എൽഡിഎഫ് പ്രതീക്ഷ

36 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ജോസ് കെ മാണി എത്തിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ. ജോസിന്റെ വരവ് മധ്യകേരളത്തെ ചുവപ്പിക്കുമെന്ന് എൽഡിഎഫ് കണക്ക് കൂട്ടുന്നു. പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ വമ്പൻ മുന്നേറ്റമാണ് എൽഡിഎഫ് സ്വപ്നം കാണുന്നത്.

പോളിംഗ് ഉയർന്നു

പോളിംഗ് ഉയർന്നു

ജില്ലപഞ്ചായത്തും, പാലാ നഗരസഭയും ഉൾപ്പെടെ ഇക്കുറി എൽഡിഎഫിനൊപ്പം നിലയുറക്കുമെന്ന് നേതാക്കൾ പ്രതീക്ഷ പുലർത്തുന്നുണ്ട്. മാത്രമല്ല പത്തനംതിട്ട, തൃശ്ശൂർ, എറണാകുളം , ഇടുക്കി ജില്ലകളിലും ഇക്കുറി വലിയ അട്ടിമറികളാണ് എൽഡിഎഫ് കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പിൽ പോളിംഗ് ഉയർന്നതോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ് മുന്നണി.

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വലിയ പോളിങ്ങാണ് അഞ്ച് ജില്ലകളിലും രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം കോട്ടയം - 73.89,എറണാകുളം- 77.02,തൃശൂർ - 74.92 ,പാലക്കാട്- 77.83, വയനാട് - 79.39 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

കോട്ടയത്ത് ആശങ്ക

കോട്ടയത്ത് ആശങ്ക

കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് പോളിംഗ് കുറഞ്ഞത് ജോസ് പക്ഷത്തിന് ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ തവണ 78.3 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് പോളിംഗിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശക്തി കേന്ദ്രങ്ങളിൽ

ശക്തി കേന്ദ്രങ്ങളിൽ

പാലായിലും കടുത്തുരുത്തിയിലുമാണ് പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായത്.
ഇരുമണ്ഡലങ്ങളിലെ നഗരസഭ, ബ്ലോക്ക് ഡിവിഷനുകളിൽ അഞ്ച് ശതമാനത്തിലേറെ വോട്ടാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്.2015 ൽ 79.04 ആയിരുന്നു പോളിംഗ് ശതമാനം. പാലാ നഗരസഭയിൽ 2015ൽ 77.7 ശതമാനമായിരുന്നു പോളിംഗ്. ഇത് ഇക്കുറി 71 ശതമാനമായി.

 എൽഡിഎഫിന് ആശ്വാസം

എൽഡിഎഫിന് ആശ്വാസം

കടുത്തുരിത്തിയിലും പോളിംഗ് കുറഞ്ഞി‌ട്ടുണ്ട്. അതേസമയം എൽഡിഎഫ് ശക്തി കേന്ദ്രങ്ങളായ കുമരകം, വൈക്കം മേഖലകളിൽ പോളിംഗ് ശതമാനത്തിൽ കുറവ് വന്നില്ലെന്നത് എൽഡിഎഫി്‍റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. നിലവിലെ കണക്കുകൾ ജോസിന്റെ നഷ്ടത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും എൽഡിഎഫിന് ആശ്വസിക്കാനുള്ള വകയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

തൃശ്ശൂരും എറണാകുളവും

തൃശ്ശൂരും എറണാകുളവും

കഴിഞ്ഞ തവണ പഞ്ചായത്ത് തലത്തിൽ മാത്രം മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ എറണാകുളത്തും വോട്ടിംഗ് ശതമാനത്തിലെ ഉയർച്ച എൽഡിഎഫ് അനുകൂലമാണെന്നാണ് ഇടത് മുന്നണി അവകാശപ്പെടുന്നത്. 2015 ൽ എൽഡിഎഫ് മുന്നേറിയ തൃശ്ശൂരും ഇക്കുറി പോളിംഗ് ഉയർന്നിരുന്നു.

പ്രതീക്ഷയോടെ യുഡിഎഫും

പ്രതീക്ഷയോടെ യുഡിഎഫും

തൃശ്ശൂരിൽ 2015 ൽ ജില്ലാപഞ്ചായത്ത്, കോർപറേഷൻ, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ എൽഡിഎഫിനായിരുന്നു മുൻതൂക്കം. അതേസമയം കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് തങ്ങളെ തുണച്ചെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് പക്ഷവും യുഡിഎഫും.

 കോട്ടയവും എറണാകുളവും

കോട്ടയവും എറണാകുളവും

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ഉണ്ടായ

പോളിങ് ശതമാനത്തിലെ വർധനവ് ഇടതുമുന്നണിക്ക് കാര്യമായ പ്രയോജനംഉണ്ടാക്കി ല്ലെന്നും ജോസിന്റെ അഭാവം യുഡിഎഫിന് നഷ്ടം വരുത്തില്ലെന്നും ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പ്രതികരിച്ചു. ജോസ് കെ മാണിയുടെ തട്ടകങ്ങളിൽ പോളിംഗ് കുറഞ്ഞതിനേയും പ്രതീക്ഷയോടെയാണ് കേരള കോൺഗ്രസ് കാണുന്നത്.

Recommended Video

cmsvideo
    ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ | Oneindia Malayalam
    മികച്ച മുന്നേറ്റം

    മികച്ച മുന്നേറ്റം

    എൽഡിഎഫ് തരംഗമുണ്ടായപ്പോഴൊക്കെ കൂടെനിന്ന എറണാകുളം, കോട്ടയം ജില്ലകൾ കൂടെനിൽക്കുമെന്നും മറ്റുള്ള ജില്ലകളിൽ മികച്ച മുന്നേറ്റം നേടാനാകുമെന്നും യുഡിഎഫ് പറയുന്നു സഭകളുടെ നിലപാടും മലയോര കർഷകരുടെപിന്തുണയും യുഡിഎഫിനാണെന്ന് നേതാക്കൾ അവകാശപ്പെടുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+