ട്രാഫിക് നിയമം തെറ്റിച്ച് 'ഉന്നതരുടെ' വാഹനങ്ങള്‍ പായേണ്ടെന്ന് ഡിജിപി, ഋഷിരാജ് സിങ് മോഡല്‍?
തിരുവനന്തപുരം : അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിയ്ക്കരുതെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ട്രാഫിക് പോസ്റ്റുകളില്‍ ചുവന്ന ലൈറ്റ് കിടന്നാലും പൊലീസ് ഉദ്യോഗസ്ഥര്‍ അത് ലംഘിച്ച് തടന്നുപോകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം.
അത്യാവശ്യഘട്ടങ്ങളിലല്ലാതെ ഉദ്യോഗസ്ഥര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിയ്ക്കരുതെന്നും സെന്‍കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.സിഗ്നല്‍ ലംഘിച്ച് ഉദ്യോഗസ്ഥരുടെ വാഹനം കടന്ന് പോകുന്നത് ചിലപ്പോള്‍ അപകടത്തിന് ഇടയാക്കിയേക്കാം.

ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വരുമ്പോള്‍ പലപ്പോഴും ട്രാഫിക് പൊലീസുകാര്‍ വഴിയൊരുക്കാറുണ്ട്. എന്നാല്‍ വിഐപികള്‍ക്ക് സിഗ്നല്‍ ലംഘിച്ച് കടന്ന് പോകേണ്ട സാഹചര്യത്തില്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കടന്നു പോവേണ്ടതുണ്ടെങ്കില്‍ പൈലറ്റ് വാഹനം സൈറനോ ഹോണോ മുഴക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.












Click it and Unblock the Notifications