Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ സമരം നിര്‍ത്തി

തൊടുപുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയിരുന്ന സമരം താത്കാലികമായി പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്ഡ ശ്കതമായ സമരത്തോടെ തിരിച്ചുവരും എന്ന മുന്നറിയിപ്പോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സമരം പിന്‍വലിച്ചിരിക്കുന്നത്.

Idukki Dam

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്ങില്‍ മുഖ്യമന്ത്രിയുടെ ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കുമെന്നും ഭീഷണിയുണ്ട്. കര്‍ഷകര്‍ക്ക് പട്ടയം നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സമരസമിതി അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ റവന്യു മന്ത്രിയുടേയും ധനമന്ത്രിയുടേയും വസതികളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും പദ്ധതിയുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിക്ക് മുന്നില്‍ ഹാജരായി തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സമര സമിതി സന്നദ്ധമാണ്. എന്നാല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനെ ശക്തമായി എതിര്‍ക്കാണ് തീരുമാനം.

സമരം ഇടുക്കി ജില്ലയില്‍ മാത്ര ഒതുക്കിി നിര്‍ത്താനും ഉദ്ദേശിക്കുന്നില്ല. വയനാട്ടേക്കും പാലക്കാട്ടേക്കും സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ട്. സമരം വ്യാപിക്കുന്നതിന് കേരള കത്തോലിക്ക മെത്രാന്‍ സമിതി യോഗത്തില്‍ പ്രത്യേക ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+