Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദിയില്‍ നാടകം, പുറത്ത് സംഘര്‍ഷം; പെണ്‍കുട്ടികള്‍ക്ക് നാടകം പാടില്ലേ?

നാടകത്തില്‍ അഭിനയിച്ച പെണ്‍കുട്ടിയെ അപമാനിച്ചു. ശൂ എന്ന നാടകത്തില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് വേദിയിലിരുന്ന ആള്‍ അപമാനിച്ചത്.

കണ്ണര്‍: അപ്പീല്‍ മാത്രമല്ല കലോത്സവത്തില്‍ താരമായത്. നാടകവേദിക്ക് പുറത്തെ സംഘര്‍ഷം കൊണ്ടും കലോത്സവം ശ്രദ്ധിക്കപ്പെട്ടു. നാടകത്തില്‍ അഭിനയിച്ച വിദ്യാര്‍ത്ഥിയെ അപമാനിച്ചതിന്റെ പേരിലായിരുന്നു സംഘര്‍ഷം. ഹൈസ്‌കൂള്‍ വിഭാഗം നാടകവേദിക്ക് സമീപമുണ്ടായ സംഘര്‍ഷം പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Youth Festival

സെന്റ് മൈക്കിള്‍സ് സ്‌കൂളിലായിരുന്നു നാടക വേദി. 'ശൂ' എന്ന നാടകത്തിന്റെ അവതരണത്തിന് ശേഷമായിരുന്നു സംഘര്‍ഷത്തിന് ആസ്പദമായ സംഭവം നടന്നത്. അഭിനേതാക്കളില്‍ ഒരാളായ പെണ്‍കുട്ടിയോട് നാടകത്തിലെ സന്ദര്‍ഭം ചൂണ്ടിക്കാട്ടി ഒരാള്‍ മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയതാണ് കാരണം. പെണ്‍കുട്ടി പൊട്ടിക്കരഞ്ഞതോടെ നാടകത്തിന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കാണികളും വേദിക്ക് പിന്നിലേക്ക് എത്തിയതോടെ സംഭവം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. നാടക സംഘം സംഘാടകര്‍ക്ക് പരാതി നല്‍കി. അപരമര്യാദയായി പെരുമാറിയ ആള്‍ മാപ്പ് പറയണമെന്നാണ് സംഘത്തിന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+