Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ ഇന്ന് ഹെലിക്കോപ്റ്റര്‍ എത്തും; കാക്കി പാന്റ്‌സിട്ടവരെ നിരീക്ഷിക്കും, കനത്ത സുരക്ഷ

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡല-മകര വിളക്ക് കാലത്ത് ശബരിമലയില്‍ പോലീസ് വലിയ സുരക്ഷയാണ് ഒരുക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ എത്തിയാല്‍ വലിയ പ്രതിഷേധമായിരുക്കും ഉണ്ടാവുക.

താരതമ്യേന വളരെ കുറച്ച് തീര്‍ത്ഥാടകര്‍ എത്തുന്ന തുലാമാസ-ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ തന്നെ പോലീസിന് കാര്യങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായിരുന്നു സന്നിധാനവും പരിസര പ്രദേശവും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മണ്ഡലകാലം തുടരങ്ങുന്ന ഇന്നു മുതല്‍ ശബരിമലയില്‍ പോലീസി കനത്ത സുരക്ഷ ഒരുക്കുന്നത്.

ശബരിമലയില്‍ നിരീക്ഷണം

ശബരിമലയില്‍ നിരീക്ഷണം

വ്യോമ, നാവിക സേനകളുമായി സഹകരിച്ച് പോലീസ് ഇന്ന് ശബരിമലയില്‍ നിരീക്ഷണം നടത്തും. വലിയ വനമേഖലയായതിനാലാണ് ഹെലിക്കോപ്റ്റര്‍ വഴിയുള്ള നിരീക്ഷണം ഏറെ ഉപകാരപ്പെടുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. പത്തനംത്തിട്ട ഡിസിപിയാണ് വ്യാമാ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍.

എല്ലാ പോലീസുകാരും

എല്ലാ പോലീസുകാരും

ഒരു ഐപിഎസ് ഉദ്യോഗസ്ഥനും വ്യോമ, നാവിക സംഘത്തെ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കാണ് നിരീക്ഷണത്തിന്റെ ചുമതല. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന എല്ലാ പോലീസുകാരും നെയിംപ്ലേറ്റും ഐഡി കാര്‍ഡും യൂണിഫോമും നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ദര്‍ശന സമയം ബുക്ക് ചെയ്യാം

ദര്‍ശന സമയം ബുക്ക് ചെയ്യാം

കാക്കി പാന്റ്‌സ് ധരിച്ചു സന്നിധാനത്തേക്ക് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഇവരുടെ തിരിച്ചറിയല്‍ രേഖകളും സുരക്ഷാ കാരണങ്ങളാല്‍ പരിശോധിക്കും. ദര്‍ശനം വേഗത്തിലാക്കാന്‍ കേരള പോലീസിന്റെ ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സൈറ്റ് വഴി ദര്‍ശന സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാം.

സന്നിധാനത്ത് പ്രവേശിപ്പിക്കുക

സന്നിധാനത്ത് പ്രവേശിപ്പിക്കുക

സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ക്യൂപ്പണ്‍ ലഭിക്കും. പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാന്‍ പാടില്ലാത്ത ഈ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഡിജിറ്റല്‍ ക്യൂ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കൂ. ഇവരെ ചന്ദ്രാനന്ദന്‍ റോഡ് വഴിയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുക.

പരിശോധനാ കേന്ദ്രങ്ങള്‍

പരിശോധനാ കേന്ദ്രങ്ങള്‍

കാര്‍ഡ് ദുരുപയോഗം ചെയ്യാതിരിക്കാന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൗണ്ടര്‍ ഫോയില്‍ സന്നിധാനത്ത് ശേഖരിക്കും. സന്നിധാനത്തിനും മരക്കൂട്ടത്തും പമ്പയിലും കാര്‍ഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 9 എസ്‌ഐമാരുള്‍പ്പെടെ നൂറിനടുത്ത് പോലീസുകാര്‍ ഡിജിറ്റല്‍ ക്യൂ ഡ്യൂട്ടിയില്‍ ഉണ്ടാകും.

പാര്‍ക്കിങ് സൗകര്യം

പാര്‍ക്കിങ് സൗകര്യം

തീര്‍ത്ഥാടകരേയും കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് നിലയ്ക്കലിലാണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. സൈറ്റ് വഴി തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനായി ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നിലയ്ക്കലിലെ കെഎസ്ആര്‍ടിസി ഓഫീസില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.

കെഎസ്ആര്‍ടിസി മാര്‍ഗം

കെഎസ്ആര്‍ടിസി മാര്‍ഗം

ദുരസ്ഥലങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി മാര്‍ഗം പമ്പയിലേക്ക് നേരിട്ട് എത്തുന്നവര്‍ നിലയ്ക്കലില്‍ നിന്ന് പ്രത്യേകം ടിക്കം എടുക്കേണ്ടതില്ല. സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. കൂപ്പണുകള്‍ ഇല്ലാത്തവരെ പമ്പയില്‍ നിന്ന് കടത്തിവിടില്ലെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ല.

പോലീസ് പാസ്

പോലീസ് പാസ്

ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് നല്‍കുന്ന പാസ് നിര്‍ബന്ധമായിരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പാസ് വിതരണത്തില്‍ പാളിച്ചകള്‍ ഉണ്ടായതിനാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്നതില്‍ സംശയമുണ്ട്. പാസ് ഇല്ലാതെയും വാഹനങ്ങള്‍ നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍

പോലീസ് ഉദ്യോഗസ്ഥര്‍

പാസ് ഉണ്ടെങ്കില്‍ പാര്‍ക്കിങ് സൗകര്യം ഉള്‍പ്പടെ ഒരുക്കുന്നത് എളുപ്പം സാധിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്നാണ് പാസ് വാങ്ങേണ്ടത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങാം.

നിലയ്ക്കല്‍ സ്റ്റേഷനില്‍ നിന്നും

നിലയ്ക്കല്‍ സ്റ്റേഷനില്‍ നിന്നും

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങല്‍ക്ക് നിലയ്ക്കല്‍ സ്റ്റേഷനില്‍ നിന്നും പാസ് നല്‍കും. വാഹന പരിശോധനക്ക് ശേഷമെ നിലയ്ക്കലിലെ ബേസ് ക്യാംപിലേക്ക് വാഹനങ്ങള്‍ കടത്തിവിടു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എ്‌നിങ്ങനെ പാര്‍ക്കിങ് മേഖല തരം തിരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    തൃപ്തിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ല | Oneindia Malayalam
    പോലീസ് നിരീക്ഷണം

    പോലീസ് നിരീക്ഷണം

    വനത്തിനുള്ളിലൂടെ സന്നിധാനത്ത് എത്താന്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഒന്നുമില്ലെങ്കിലും സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി വനത്തിലൂടെ ആരേയും കടത്തി വിടണ്ട എന്നാണ് നിര്‍ദ്ദേശം. വനത്തിനുള്ളിലൂടെ ദേശവിരുദ്ധ ശക്തികള്‍ ക്ഷേത്രത്തിലേക്ക് കടന്നുകയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇത്. വനത്തിനുള്ളില്‍ വനംവകുപ്പുമായി ചേര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+