തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽപാത, കെ റെയിലിന് പകരം? മോദി പ്രഖ്യാപിച്ചേക്കും
കേന്ദ്ര അനുമതി ഇല്ലാത്തത് കാരണം കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ കെ റെയില്‍ എങ്ങുമെത്താതെ നില്‍ക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നീളുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി സംസ്ഥാനത്തിന് വികസന രംഗത്ത് വലിയ മുതല്‍ക്കൂട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പദ്ധതി കൂടിയായിരുന്നു. എന്നാലിപ്പോള്‍ കെ റെയിലിന് ബദലായി സംസ്ഥാനത്ത് അതിവേഗ റെയില്‍പാത കേന്ദ്രം കൊണ്ടുവന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അതിവേഗ റെയില്‍പാത സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും എന്നാണ് സൂചന. ഡിപിആര്‍ തയ്യാറാക്കാന്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇ ശ്രീധരന്റെ നേതൃത്വത്തിലാകും വിശദമായ പദ്ധതി രേഖ തയ്യാറാക്കുക.

ഈ കൂടിക്കാഴ്ചയില്‍ വെച്ച് കേരളത്തില്‍ അതിവേഗ റെയില്‍പാതാ പദ്ധതി നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സില്‍വര്‍ ലൈനിന് പകരമായി പുതിയ പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്ന് കരുതുന്നത്. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗമാണ് ഈ അതിവേഗ പാതയിലൂടെ പ്രതീക്ഷിക്കുന്നത്. ഡിപിആര്‍ തയ്യാറാക്കുന്നത് അടക്കമുളള പ്രവര്‍ത്തനങ്ങള്‍ക്കായി ഇ ശ്രീധരനും ടീമിനും പൊന്നാനിയില്‍ ഓഫീസ് തുറന്നേക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രിയുടെ വരവ് എന്നിരിക്കേ അതിവേഗാ റെയില്‍പാത അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍ കേരളത്തിന് വേണ്ടി ഉണ്ടായേക്കും എന്നാണ് സൂചന. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി തലസ്ഥാന ജില്ലയുടെ വികസന ബ്ലൂ പ്രിന്റ് അവതരിപ്പിച്ചേക്കും. മാത്രമല്ല കേരളത്തില്‍ നിന്നുളള അമൃത് ഭാരത് എക്‌സ്പ്രസ്, ഗുരുവായൂര്‍-തൃശൂര്‍ പാസ്സഞ്ചര്‍ എന്നിവ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.












Click it and Unblock the Notifications