കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം!
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. തീരദേശങ്ങലിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച രാത്രി 11.30 വരെ കാസറഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നരിയിപ്പിൽ വ്യക്തമാക്കുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളുന്നതിനാൽ വടക്കൻ ജില്ലകളിൽ മഴ രണ്ടുദിവസം കൂടി തുടരാനാണു സാധ്യത.

യുവിന്റെ സംസ്ഥാനത്തെ സ്വാധീനം ഏതാണ്ടു കുറഞ്ഞുതുടങ്ങി. അതിന്റെ ശക്തിയിലുണ്ടായ പെരുമഴയും കാറ്റും തീരത്ത് വൻ നാശമുണ്ടാക്കിയത്. അറബിക്കടലിൽ രൂപംകൊണ്ടു ഭീതിവിതച്ച വായു ഭയപ്പെട്ട പോലെ നാശനഷ്ടങ്ങളുണ്ടാക്കാതെ ഉത്തരേന്ത്യയിലേക്കു നീങ്ങിയത് ആശ്വാസമായാണ് അധികൃതർ കാണുന്നത്.
അതേസമയം ജൂൺ ഒന്നുമുതൽ തെക്കൻ ജില്ലകളിൽ കാര്യമായ മഴ ലഭിച്ചെങ്കിലും ഈ കാലയളവിൽ വടക്ക് മഴ കുറവായിരുന്നു. ഈ കാലയളവിൽ കണ്ണൂരിൽ ലഭിക്കേണ്ട മഴയിൽ 40 % കുറവുണ്ട്. വയനാടിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications