Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ. അറിയിച്ചു. ജൂലൈ ഒന്ന് രാത്രി 11 :30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2 മുതൽ 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്.

ജൂൺ 30 ന് മദ്ധ്യ-പടിഞ്ഞാറൻ അറബിക്കടലിലും ,അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും ,തെക്ക് ബംഗാൾ ഉൾക്കടലിലും , അതിനോട് ചേർന്നുള്ള മദ്ധ്യ ബംഗാൾ ഉൾക്കടലിലും ; വടക്ക് ബംഗാൾ ഉൾക്കടലിലും, തെക്ക് ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ തീരത്തും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിക്കുന്നു ദേശീയ കാലവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

 cyclone

ജൂലൈ 1 മുതൽ ജൂലൈ 2 വരെ മദ്ധ്യ -പടിഞ്ഞാറൻ അറബിക്കടലിലും ,അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും ,തെക്ക് ബംഗാൾ ഉൾക്കടലിലും , അതിനോട് ചേർന്നുള്ള മദ്ധ്യ ബംഗാൾ ഉൾക്കടലിലും, വടക്ക് ബംഗാൾ ഉൾക്കടലിലും ജൂൺ 3 മുതൽ ജൂലൈ 4 വരെ മദ്ധ്യ -പടിഞ്ഞാറൻ അറബിക്കടലിലും ,അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+