കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സ്വെല്‍ വേവ് ഭീമന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യത

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ തീരത്ത് രണ്ടര മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സ്വെല്‍ വേവ് എന്ന തിരമാലകളാണ് ആഞ്ഞടിക്കുക. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളാ തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികളോട് കടല്‍ കാഴ്ച കാണാന്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ബുധനാഴ്ച രാത്രിവരെയുള്ള സമയങ്ങളില്‍ ഏതു നിമിഷവും ഈ ഭീമന്‍ തിരമാല കേരളാ തീരങ്ങളിലേക്ക് ആഞ്ഞടിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 1.8 മീറ്റര്‍ മുതല്‍ 2.4 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. കപ്പലുകളും ബോട്ടുകളും മീന്‍പിടിത്തക്കാരും ബുധനാഴ്ച കടലില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

waves

4000 മുതല്‍ 5000 കിലോമീറ്റര്‍ അകലെ പുറംകടലില്‍ ചുഴലിക്കാറ്റുമൂലം ഉണ്ടാകുന്ന തിരമാലകള്‍ ഒരു മേഖലയില്‍ നിന്നു മറ്റൊരു മേഖലയിലേക്ക് പ്രവഹിച്ചെത്തുമ്പോള്‍ വന്‍ തിരകളായി മാറുന്നു. അതാണ് സ്വെല്‍ വേവ്‌സ് എന്ന തിരമാലകള്‍. കൊല്ലം പ്രദേശത്ത് ഈ തിരമാലകള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്.

ആഴക്കടലില്‍ ഉപരിതലത്തില്‍ ചുഴലിക്കാറ്റ് അടിക്കുന്നതോടെ തിരമാലകളുടെ ഊര്‍ജം കൂടുകയും തീരത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. കാറ്റുമൂലം പ്രവഹിക്കുന്ന തിരമാലകള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തീരത്തെത്തുന്നത്. അതുകൊണ്ടുതന്നെ അത്തരം തിരമാലകള്‍ക്ക് ശക്തി കൂടതലായിരിക്കും. ഇത് കടല്‍ക്ഷോഭത്തിലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

English summary
Coastal dwellers and fishermen should exercise caution as High Swell Wave hit the Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X