കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചപാല കൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ഒമാനില്‍ മാത്രമല്ല കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം!

Google Oneindia Malayalam News

ദില്ലി: കൊടുങ്കാറ്റുകള്‍ പ്രവചിയ്ക്കുന്നതില്‍ കൈയ്യടി നേടുന്നവരാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുമ്പ് പലപ്പോഴും ഇന്ത്യയിലെ വിവിധ ചുഴലിക്കാറ്റുകളെപ്പറ്റി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നടത്തിയ പ്രവചനങ്ങള്‍ പലതും കൃത്യമായിരുന്നു.

ഒമാന്‍ തീരത്തേയ്ക്ക് വീശിയടിയ്ക്കുന്ന ചപാല ചുഴലിക്കാറ്റിനെപ്പറ്റി ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എന്ത് പറയുന്നുവെന്ന് അറിയാമോ? മുംബൈയ്ക്ക് 1610 കിലോമീറ്റര്‍ പടിഞ്ഞാറും സലാലയ്ക്ക് 610 കിലോമീറ്റര്‍ കിഴക്കുമായി കരുത്തും വേഗവും ആര്‍ജ്ജിയ്ക്കുന്ന കാറ്റ് തിങ്കളാഴ്ച അര്‍ധ രാത്രിയ്ക്ക് ശേഷം യെമന്‍ കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഗോനുവിനോളം ശക്തി

ഗോനുവിനോളം ശക്തി

2007ല്‍ രൂപപ്പെട്ട ഗോനു എന്ന സൂപ്പര്‍ സൈക്‌ളോണിന്റെ അത്രയും ശക്തി ചപാലയും ആര്‍ജ്ജിയ്ക്കുമെന്നാണ ്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മണിയ്ക്കൂറില്‍ 220 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള അതിശക്തമായയ ചുഴലിക്കാറ്റാകും വീശുക

ഗള്‍ഫിലെ ചൂട്

ഗള്‍ഫിലെ ചൂട്

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ചൂട് കാറ്റ് മഴമേഘങ്ങളിലേയ്ക്ക് യറുന്നതാണ് കാറ്റ് ഇത്രയും ശക്തമാകാന്‍ കാരണം

കേരളത്തിലോ

കേരളത്തിലോ

കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം ശക്തമാകുന്നുണ്ട്. കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക കൂടി ശക്തമായ മഴയുണ്ടാകും

കേരളതീരങ്ങളും

കേരളതീരങ്ങളും

ചപാല ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലില്‍

കടലില്‍

മണിയ്ക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിയ്ക്കണെന്നും നിര്‍ദ്ദേശമുണ്ട്.

English summary
High Wind Wave Alert for Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X