കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു; സ്ഥാനാര്‍ഥി നിര്‍ണയം മുഖ്യ ചര്‍ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് വിളിപ്പിചിരിക്കുന്നത്. ബുധനാഴ്ച നേതാക്കളോട് ദില്ലിയിലെത്താനാണ് നിര്‍ദേശം. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുക.

Congr

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ എന്നിവരോടാണ് ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കവും സ്ഥാനാര്‍ഥി നിര്‍ണയവുമാകും പ്രധാന ചര്‍ച്ചയെന്ന് നേതാക്കള്‍ സൂചന നല്‍കി.

ഈ മാസം രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട അവലോകനവും ബുധനാഴ്ച നടക്കും. അടുത്ത മാസത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

യുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയുംയുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയും

ശബരിമല വിഷയത്തില്‍ ഊന്നി ബിജെപി നടത്തുന്ന നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് വിവരം. സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശശി തരൂരിനെ തന്നെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്നാണ് സൂചന.

English summary
Congress High Command summons Kerala Leaders to Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X